ഷിംല; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിങ് ബൂത്തായ ഹിമാചൽ പ്രദേശിലെ താഷിഗാങും ഏഴാംഘട്ടത്തില്‍ വിധിയെഴുതി. സമുദ്രനിരപ്പിൽ നിന്നും 15,256 അടി ഉയരത്തിൽ സ്‌പിതി താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന താഷിഗാങിൽ ആകെ 62 വോട്ടർമാര്‍. 37 പുരുഷൻമാരും 25 സ്‌ത്രീകളും. ശനിവൈകിട്ട് 3 വരെയുള്ള കണക്കനുസരിച്ച് 49 പേർ വോട്ട് ചെയ്‌തു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. ചൈനീസ് അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന താഷിഗാങിൽ ഇത്തവണ വോട്ടർമാർ ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. മണ്ഡി പാർലമെന്റ് സീറ്റിലേക്കും ലഹുവൽ സ്‌പിത്തി നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്കുമാണ് വേട്ടെടുപ്പ് നടന്നത്.