Tuesday, November 19, 2024
Homeഇന്ത്യമുംബൈയില്‍ എമിറേറ്റ്സ് വിമാനമിടിച്ച് 36 അരയന്നങ്ങള്‍ കൊല്ലപ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം.

മുംബൈയില്‍ എമിറേറ്റ്സ് വിമാനമിടിച്ച് 36 അരയന്നങ്ങള്‍ കൊല്ലപ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം.

മുംബൈയില്‍ എമിറേറ്റ്സ് വിമാനമിടിച്ച് 36 അരയന്നങ്ങള്‍ കൊല്ലപ്പെട്ടു. മുംബൈയിലെ ഘട്കോപ്പറിലെ പന്ത്നഗറിലെ ലക്ഷ്മി നഗര്‍ മേഖലയില്‍ വച്ചാണ് എമിറേറ്റ്സ് വിമാനം ഇടിച്ചുണ്ടായ അപകടത്തില്‍ 36 അരയന്നങ്ങള്‍ കൊല്ലപ്പെട്ടത്. മുംബൈയിലെ ഘാട്കോപ്പറിന് സമീപമുള്ള പ്രദേശത്താണ് 36 അരയന്നങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നറിയാന്‍ തിരച്ചില്‍ ആരംഭിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എമിറേറ്റ്സ് വിമാനമായ ഇകെ 508 രാത്രി 9.18ന് ഈ മേഖലയിലൂടെ കടന്നു പോകുമ്പോഴായിരുന്നു കൂട്ടമായി പറന്നിരുന്ന പക്ഷികള്‍ ഇടിച്ചതായി മുംബൈ വിമാനത്താവള വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേടുപാടുകള്‍ സംഭവിച്ച വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

ഈ പ്രദേശത്ത് 36 അരയന്നങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ അരയന്നങ്ങള്‍ അപകടത്തിന് ഇരയായിട്ടുണ്ടോ എന്നറിയാന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എസ് വൈ രാമറാവു പറഞ്ഞു.

അതെ സമയം വിമാനമിടിച്ച് 36 അരയന്നങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് വന്യജീവി സംരക്ഷകന്‍ സുനീഷ് സുബ്രമണ്യന്‍ പറഞ്ഞു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനോടത്തുള്ള പ്രദേശമായതിനാല്‍ പ്രതിവിധി കണ്ടത്തേണ്ടതുണ്ടെന്നും സുനീഷ് ആശങ്ക പങ്ക് വച്ചു. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളെടുക്കുമെന്നും സുനീഷ് പറഞ്ഞു

ഈ സീസണില്‍ എല്ലാ വര്‍ഷവും പതിനായിരക്കിന് ഫ്‌ലാമിഗോ പക്ഷികളാണ് കൂട്ടമായി മുംബൈയിലും നവി മുംബൈയിലുമായി പറന്നിറങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments