Monday, December 23, 2024
Homeഇന്ത്യഗു​ൽ​മാ​ർ​ഗി​ൽ ഹി​മ​പാ​തം: റ​ഷ്യ​ൻ പൗ​ര​ൻ മ​രി​ച്ചു.

ഗു​ൽ​മാ​ർ​ഗി​ൽ ഹി​മ​പാ​തം: റ​ഷ്യ​ൻ പൗ​ര​ൻ മ​രി​ച്ചു.

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഗു​ൽ​മാ​ർ​ഗി​ലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ൽ റ​ഷ്യ​ൻ പൗ​ര​ൻ മ​രി​ച്ചു.‌ റ​ഷ്യ​യി​ൽ​നി​ന്നു​ള്ള ഏ​ഴ് സ്കീ​യ​ർ​മാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​തി​ൽ ആ​റ് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

അ​ഫ​ർ​വ​ത് പ്ര​ദേ​ശ​ത്തെ ഖി​ല​ൻ മാ​ർ​ഗി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് ഹി​മ​പാ​ത​മു​ണ്ടാ​യ​ത്. ഏ​ഴം​ഗ റ​ഷ്യ​ൻ സം​ഘം ഗൈ​ഡി​നൊ​പ്പം സ്കീ​യിം​ഗ് അ​നു​മ​തി​യി​ല്ലാ​ത്ത ആ​ർ​മി റി​ഡ്ജ് പ്ര​ദേ​ശ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ത് ഹി​മ​പാ​ത സാ​ധ്യ​ത പ്ര​ദേ​ശ​മാ​ണ്. ഇ​വി​ടെ ഹി​മ​പാ​ത​മു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​മു​ണ്ടാ​യി​രു​ന്നു. ഇ​ത് ടൂ​റി​സ്റ്റു​ക​ൾ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

മോ​സ്കോ​യി​ൽ​നി​ന്നു​ള്ള ഹാ​ന്‍റ​ൺ ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി സ​ബ് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

RELATED ARTICLES

Most Popular

Recent Comments