Monday, November 25, 2024
Homeഇന്ത്യപ്രതിപക്ഷനേതാക്കളെ BJP-യിൽ ചേർക്കാൻ സമ്മർദം, മോദി രാജ്യത്തിന്‍റെ അന്തസ്സ് നശിപ്പിക്കുന്നു- സോണിയ.

പ്രതിപക്ഷനേതാക്കളെ BJP-യിൽ ചേർക്കാൻ സമ്മർദം, മോദി രാജ്യത്തിന്‍റെ അന്തസ്സ് നശിപ്പിക്കുന്നു- സോണിയ.

ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തേയും ജനാധിപത്യത്തേയും നശിപ്പിക്കുകയാണെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തുള്ള നേതാക്കളെ പാര്‍ട്ടിയിൽ ചേര്‍ക്കാന്‍ ബി.ജെ.പി സമ്മർദം ചെലുത്തുകയാണെന്നും അവര്‍ ആരോപിച്ചു. ജയ്പുരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നും ഭരണഘടനാ സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെടുകയും ഭരണഘടനതന്നെ മാറ്റാനുള്ള ഗൂഢാലോചന നടക്കുകയുമാണെന്നും സോണിയ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് തൊഴിലില്ലായ്മയും വിലക്കയറ്റവും അസമത്വവും അതിക്രമങ്ങളും ഇല്ലാതാക്കാന്‍ സർക്കാർ എന്താണ് ചെയ്തതെന്നും അവർ ചോദിച്ചു

മഹാനായി ഭാവിച്ചുകൊണ്ട് മോദി രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും അന്തസ്സ് കീറിമുറിക്കുകയാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. സോണിയ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള നേതാക്കളും പങ്കെടുത്തു. റാലിയില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനയും അവതരിപ്പിച്ചു.

വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. തൊഴിലില്ലായ്മയ്ക്കാണ് പ്രകടനപത്രികയിൽ ഊന്നൽ നൽകിയിരിക്കുന്നത്‌. സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് നടപ്പിലാക്കുമെന്നും പ്രകടനപത്രികയിൽ ഉറപ്പു നൽകുന്നു. സർക്കാർ – പൊതുമേഖല ജോലികളിൽ കരാർ നിയമനങ്ങൾ ഒഴിവാക്കും, പട്ടികജാതി – പട്ടികവർഗ- ഒബിസി സംവരണം വർധിപ്പിക്കും, കേന്ദ്ര സർക്കാർ ജോലിയിൽ 50 ശതമാനം വനിതകൾക്ക് നൽകും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. പാവപ്പെട്ട സ്ത്രീകൾക്ക് വർഷം ഒരു ലക്ഷം രൂപ നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്.

പ്രകടനപത്രികയ്‌ക്കെതിരേ മോദി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷകളില്‍നിന്ന് കോണ്‍ഗ്രസ് പൂര്‍ണമായും മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് പ്രകടനപത്രികയെന്ന് അദ്ദേഹം വിമര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments