ക്രിസ്മസ് അവധിക്കാലത്ത് കേരളത്തിലേക്കുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ചു. ഡിസംബര്‍ 22, 23 തീയതികളില്‍ എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലേക്കായി 16 സർവിസുകളാണ് പ്രഖ്യാപിച്ചത്.
വരും ദിവസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളിലേക്ക് പ്രത്യേക സർവിസ് പ്രഖ്യാപിക്കും. നാലോ അതിലധികമോ യാത്രക്കാര്‍ ഒന്നിച്ച് ടിക്കറ്റ് ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ അഞ്ചു ശതമാനം ഇളവും രണ്ടു വശത്തേക്കുമുള്ള ടിക്കറ്റ് ഒന്നിച്ച് ബുക്ക് ചെയ്താല്‍ തിരിച്ചുള്ള യാത്രക്ക് പത്തു ശതമാനം ഇളവും ഏര്‍പ്പെടുത്തിയതായി കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു.
ഇതുവരെ പ്രഖ്യാപിച്ച പ്രത്യേക സർവിസുകൾ:
ബംഗളൂരു – എറണാകുളം:
ഡിസംബര്‍ 22 രാത്രി 9.00,
ഡിസംബര്‍ 23 രാത്രി 8.04, രാത്രി 8.15 , രാത്രി 8.38 , രാത്രി 9.18 , രാത്രി 9.20 .
ബംഗളൂരു – കോട്ടയം:
ഡിസംബര്‍ 23 രാത്രി 7.08, രാത്രി 7.38, രാത്രി 7.48.
ബംഗളൂരു – തൃശൂര്‍:
ഡിസംബര്‍ 22 രാത്രി 9.18 ,
ഡിസംബര്‍ 23 രാത്രി 9.20 , രാത്രി 9.24, രാത്രി 9.45 , രാത്രി 8.40 .
ബംഗളൂരു -പാലക്കാട്:
ഡിസംബര്‍ 22 രാത്രി 9.46 ,
ഡിസംബര്‍ 23 രാത്രി 9.36.