അബിദ്‌ജാൻ (ഐവറികോസ്റ്റ്)
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോളിൽ ഈജിപ്‌തും നൈജീരിയയും പ്രീക്വാർട്ടറിൽ. ഐവറികോസ്റ്റും ഘാനയും പുറത്തേക്കുള്ള വഴിയിലാണ്. കേപ് വെർദെയൊട് 2–-2ന് സമനില വഴങ്ങിയെങ്കിലും ബി ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായാണ് ഈജിപ്‌ത് മുന്നേറിയത്. ഏഴ് പോയിന്റുള്ള കേപ് വെർദെ ഒന്നാമതായി നേരത്തേ ഉറപ്പിച്ചതാണ്.
ജയം അനിവാര്യമായ കളിയിൽ മൊസാംബിക്കിനോട് സമനിലയിൽ പിരിഞ്ഞതാണ് ഘാനയ്‌ക്ക് തിരിച്ചടിയായത് (2–-2). രണ്ട് പോയിന്റുമായി മൂന്നാംസ്ഥാനത്താണ്. ഗ്രൂപ്പിലെ മൂന്ന് കളിയും പൂർത്തിയായി. ആറ് ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കും മികച്ച നാല് മൂന്നാംസ്ഥാനക്കാർക്കുമാണ് പ്രീ ക്വാർട്ടർ യോഗ്യത. അതിനാൽ മറ്റു ഫലങ്ങൾക്കായി കാത്തിരിക്കണം ഘാന.
നെെജീരിയ ഗ്രൂപ്പ് എയിൽ രണ്ടാമതായാണ് ടിക്കറ്റെടുത്തത്. നിർണായക പോരിൽ ഗിനി ബിസാവുവിനെ ഒരു ഗോളിന് തോൽപ്പിച്ചു. ഐവറികോസ്റ്റിനെ നാല് ഗോളിന് തകർത്ത് ഇക്വറ്റോറിയൽ ഗിനി ഒന്നാമതായി കുതിച്ചു. മൂന്ന് കളിയിൽ രണ്ടിലും തോറ്റ ആതിഥേയരായ ഐവറികോസ്റ്റ് മൂന്ന് പോയിന്റുമായി മൂന്നാമതാണ്. അവസാന പതിനാറിലെത്താൻ കാത്തിരിക്കണം.