Logo Below Image
Wednesday, June 25, 2025
Logo Below Image
Homeഇന്ത്യബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിന് രണ്ടുപേരെ മുംബൈ പൊലീസ് അറസ്റ്റ്...

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിന് രണ്ടുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ബാന്ദ്രയിലെ (വെസ്റ്റ്) ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കാന്‍ ഇരുവരും വ്യത്യസ്ത സമയങ്ങളില്‍ ശ്രമിച്ചിരുന്നു. ജിതേന്ദ്ര കുമാര്‍ സിങ് (23), ഇഷ ഛബ്ര (32) എന്നിവരാണ് പിടിയിലായത്.

ഛത്തീസ്ഗഢ് സ്വദേശിയായ ജിതേന്ദ്ര കുമാര്‍ ചൊവ്വാഴ്ച രാവിലെ 9.45-ഓടെ സല്‍മാന്‍ ഖാന്റെ വീടിന് സമീപം ചുറ്റിത്തിരിയുന്നത് ആദ്യം ശ്രദ്ധയില്‍ പെട്ടിരുന്നു. ഉടനെ സുരക്ഷയിലുണ്ടായിരുന്ന പൊലീസുകാരന്‍ അദ്ദേഹത്തോട് പോകാന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് പ്രതി കോപാകുലനാകുകയും സ്വന്തം മൊബൈല്‍ ഫോണ്‍ നിലത്തിട്ട് അടിക്കുകയും ചെയ്തു.

അന്ന് വൈകുന്നേരം, അതേ കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളുടെ കാറില്‍ ഇയാള്‍ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചു. പക്ഷേ പൊലീസ് അയാളെ തടയുകയും ബാന്ദ്ര പൊലീസിന് കൈമാറുകയുമായിരുന്നു.

ചോദ്യം ചെയ്യലിനിടെ, നടനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. വധഭീഷണി നേരിടുന്നയാളാണ് സല്‍മാന്‍ ഖാന്‍. മാത്രമല്ല, മാസങ്ങള്‍ക്ക് മുമ്പ് വീടിന് സമീപം വെടിവയ്പ്പുമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ