Saturday, December 21, 2024
Homeപാചകം" മാഗീസ് " കിച്ചൺ തയ്യാറാക്കുന്ന.. " ഫോർട്ട് പോർക്ക്‌ " ✍ തയ്യാറാക്കിയത്:...

” മാഗീസ് ” കിച്ചൺ തയ്യാറാക്കുന്ന.. ” ഫോർട്ട് പോർക്ക്‌ ” ✍ തയ്യാറാക്കിയത്: മാഗ്ളിൻ ജാക്സൻ

മാഗ്ളിൻ ജാക്സൻ

ഫോർട്ട് പോർക്ക്

പോർക്ക് കഷ്ണങ്ങൾ ആക്കിയത് അരക്കിലോ

ഗരം മസാല ഒരു സ്പൂൺ

ചുവന്ന ഉള്ളി 200 ഗ്രാം

കുരുമുളകുപൊടി
ഒരു സ്പൂൺ

പച്ചമുളക് രണ്ടായ് പിളർന്നത് നാലെണ്ണം

മുളകുപൊടി ഒരു സ്പൂൺ

വെളുത്തുള്ളി പത്ത് അല്ലി

ഇഞ്ചി ഒരു ചെറിയ കഷ്ണം

വേപ്പില കുറച്ച്

മഞ്ഞൾ പൊടി
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

കുക്കറിൽ പോർക്ക് ഉപ്പും മഞ്ഞളും ചേർത്തു വേവിക്കുക. വെള്ളം ഒഴിക്കരുത്.
പോർക്കിറച്ചി വെന്തതിനു ശേഷം അതിൽ നിന്നും വരുന്ന നെയ്യ് എടുത്ത് ഒരു ചട്ടിയിൽ ഒഴിച്ച് അതിൽ ഉള്ളി അരിഞ്ഞു വച്ചിരിക്കുന്നത് വഴറ്റുക അതിലേക്ക് വേപ്പില ഇഞ്ചി വെളുത്തുള്ളിയും ചതച്ചിടുക പച്ചമുളകിട്ടു നന്നായ് വഴറ്റിയതിനു ശേഷം മുളകുപൊടി , ഗരം മസാല, മഞ്ഞൾ പൊടി , എന്നിവയിട്ടു നന്നായ് വഴറ്റുക പിന്നീട് ഉപ്പിട്ട് വെന്തു വെച്ച പോർക്കും ഇട്ട് നന്നായ് വഴറ്റി കുറച്ചുനേരം സ്റ്റവ്വിൽ വച്ചു എണ്ണ വറ്റിക്കഴിയുമ്പോൾ ഇറക്കി വെയ്ക്കാം.
ചൂടോടെ കഴിക്കാം..

✍ മാഗ്ളിൻ ജാക്സൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments