Friday, November 15, 2024
Homeപാചകംകായത്തൊലി കൊണ്ടൊരു പോഷക സമ്പന്നമായ 'ഉപ്പേരി' ✍ ദീപ നായർ ബാംഗ്ലൂർ

കായത്തൊലി കൊണ്ടൊരു പോഷക സമ്പന്നമായ ‘ഉപ്പേരി’ ✍ ദീപ നായർ ബാംഗ്ലൂർ

ദീപ നായർ ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

വറുക്കാൻ നേന്ത്രക്കായ ഒരുക്കുമ്പോൾ മാറ്റിയ തൊലി കൊണ്ടൊരു പോഷക സമ്പന്നമായ ഉപ്പേരി ഉണ്ടാക്കാം.

🌼കായത്തൊലി ഉപ്പേരി

🌻ആവശ്യമായ സാധനങ്ങൾ

🌼വൻപയർ – 1/4 കപ്പ്
🌼വെള്ളം – ആവശ്യത്തിന്
🌼കായത്തൊലി – 1/4 കിലോ
🌼വെള്ളം – അര ലിറ്റർ
🌼മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
🌼ഉപ്പ് – പാകത്തിന്
🌼വെള്ളം – ആവശ്യത്തിന്
🌼മഞ്ഞൾപ്പൊടി – ഒരു നുള്ള്
🌼വെളിച്ചെണ്ണ – 4 ടീസ്പൂൺ
🌼കടുക് – ഒരു ടീസ്പൂൺ
🌼ഉഴുന്നുപരിപ്പ് – ഒരു ടീസ്പൂൺ
🌼കറിവേപ്പില – ഒരു തണ്ട്
🌼തേങ്ങ ചിരകിയത് – ഒരു കപ്പ്
🌼പച്ചമുളക് – നാലെണ്ണം

🌻പാചകവിധി

🌼വൻപയർ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക.

🌼കായത്തൊലി ചെറുതായി മുറിച്ച് അര ലിറ്റർ വെള്ളത്തിൽ മഞ്ഞൾപ്പൊടി ചേർത്തിളക്കിയതിൽ പതിനഞ്ച് മിനിറ്റ് ഇട്ടു വച്ച് കഴുകി വാരി ആവശ്യത്തിന് വെള്ളവും ഉപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തു കുക്കറിൽ വേവിച്ചെടുക്കുക.

🌼തേങ്ങയും പച്ചമുളകും മിക്സിയിൽ ഒന്ന് പൾസ് ചെയ്തെടുക്കുക.

🌼വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പും കറിവേപ്പിലയും ചേർത്ത് മൂത്തു വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന പയറും കായത്തൊലിയും ചേർത്തിളക്കി രണ്ടു മിനിറ്റ് അടച്ചു വയ്ക്കുക. വെള്ളം ഉണ്ടെങ്കിൽ വറ്റിച്ചെടുക്കുക.

🌼തേങ്ങ ചേർത്തിളക്കി രണ്ടു മിനിറ്റ് കഴിഞ്ഞ് സ്റ്റൗവ് ഓഫ് ചെയ്യാം.

🌼 ചോറിന്റെ കൂടെ കഴിക്കാൻ രുചികരവും പോഷക സമ്പുഷ്ടവുമായ ഉപ്പേരി തയ്യാറായി.

ദീപ നായർ ബാംഗ്ലൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments