Wednesday, January 8, 2025
Homeസിനിമപ്രിയനടനുവേണ്ടി പാട്ടുപാടി ആയിഷ; ആസ്വദിച്ച് ജ​ഗതി ശ്രീകുമാർ.

പ്രിയനടനുവേണ്ടി പാട്ടുപാടി ആയിഷ; ആസ്വദിച്ച് ജ​ഗതി ശ്രീകുമാർ.

തിരുവനന്തപുരം; ഓ ജാനേ വാലേ..തൂനേ അർമാനോം കീ ദുനിയാ… ആസ്വദിച്ച് നിലമ്പൂർ ആയിഷ പാടുമ്പോൾ ജ​ഗതി ശ്രീകുമാറിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി. ഒടുവിൽ കൈപിടിച്ച് പെട്ടെന്ന് തന്നെ എല്ലാം ശരിയാകുമെന്ന് പറയുമ്പോൾ ഇരുവരിലും സ്നേഹത്തിന്റെ കണ്ണീർത്തിളക്കം. പ്രശസ്ത നടി നിലമ്പൂർ ആയിഷയാണ് തന്റെ പ്രിയ നടൻ ജ​ഗതി ശ്രീകുമാറിനെ വീട്ടിലെത്തി സന്ദർശിച്ചത്.

ജ​ഗതിക്കുവേണ്ടി പാട്ടുപാടി നൽകിയും വിശേഷങ്ങൾ പങ്കുവച്ചുമാണ് ആയിഷ മടങ്ങിയത്. സ്നേഹ ചുംബനം നൽകി എത്രയും പെട്ടെന്ന് പഴയതുപോലെ തിരിച്ചുവരട്ടെ എന്ന് ആശംസിക്കാനും ആയിഷ മറന്നില്ല.

തന്റെ പ്രിയനടനെ കാണാനെത്തിയ വിവരം നിലമ്പൂർ ആയിഷ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ജഗതിക്കുവേണ്ടി പാട്ടുപാടി നൽകുന്ന വീഡിയോയും പങ്കുവച്ചു. പഴയ സുഹൃത്തുക്കളെ കാണുമ്പോൾ നടന് പ്രത്യേക സന്തോഷമാണെന്ന് കുടുംബാം​ഗങ്ങൾ പ്രതികരിച്ചു. സം​ഗീതജ്ഞ കെ ഓമനക്കുട്ടിയും ഒപ്പമുണ്ടായിരുന്നു.

RELATED ARTICLES

Most Popular

Recent Comments