Monday, September 16, 2024
Homeകേരളംവെളളാങ്കല്ലൂരിൽ അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു.

വെളളാങ്കല്ലൂരിൽ അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു.

ഇരിങ്ങാലക്കുട :മദ്യപിച്ചു വീട്ടിൽ എത്തിയ മകനും
അച്ഛനും തമ്മിൽ വാക്കു തർക്കം, സംഘർഷത്തിനിടെ അച്ഛൻ്റെ അടിയേറ്റ മകൻ മരണപ്പെട്ടു. വെള്ളാങ്കല്ലുർ വള്ളിവട്ടം ബ്രാലം’ ‘ആലപ്പുഴവീട്ടിൽ’ ബാബുവിന്റെ മകൻ ബൈജു (39) വാണ് മരിച്ചത്. ഫെബ്രുവരി 10ന് ആയിരുന്നു മരണത്തിന് ആസ്പദമായ സംഭവം.

മദ്യപിച്ചു വീട്ടിൽ എത്തിയ ബൈജുവും പിതാവ് ബാബുവുമായി തർക്കം ഉണ്ടാവുകയും തുടർന്നുണ്ടായ അടിപിടിയിൽ അച്ഛൻ മകനെ പട്ടികകൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.

ഗുരുതമായി പരിക്കേറ്റ ബൈജുവിനെ തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്രപരിചരചരണവിഭാഗത്തിൽ ചികൽസയിലിരിക്കെ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. പിതാവ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്ത-തായാണ് വിവരം.

RELATED ARTICLES

Most Popular

Recent Comments