Friday, March 29, 2024
Homeഇന്ത്യക്യാൻസറിനു കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം: തമിഴ്‌നാട്ടിൽ പഞ്ഞിമിഠായി നിരോധിച്ചു.

ക്യാൻസറിനു കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം: തമിഴ്‌നാട്ടിൽ പഞ്ഞിമിഠായി നിരോധിച്ചു.

ചെന്നൈ: പഞ്ഞിമിഠായിയുടെ ഉൽപാദനവും വിൽപ്പനയും നിരോധിച്ച് തമിഴ്നാട് സർക്കാർ. മിഠായിയിൽ കാൻസറിനു കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നിരോധനം. മുമ്പ് പുതുച്ചേരിയും സമാനമായ കാരണത്താൽ പഞ്ഞിമിഠായി നിരോധിച്ചിരുന്നു.

കാൻസറുൾപ്പെടെയുള്ള രോ​ഗങ്ങൾക്ക് കാരണമാകുന്ന റോഡമിൻ- ബി എന്ന രാസവസ്തു പഞ്ഞിമിഠായിയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. പഞ്ഞിമിഠായി സാമ്പിളുകൾ തമിഴ്നാട് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധിച്ചിരുന്നു. തുണികൾക്ക് നിറം നൽകാൻ ഉപയോ​ഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡമിൻ- ബി. കടുത്ത പിങ്ക് നിറത്തിലുള്ള ഈ രാസവസ്തു ശരീര്തതിലെ കോശങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണ്. ഭക്ഷ്യവസ്തുക്കളുമായി ചേരുമ്പോൾ കൂടുതൽ അപകടകരമാകുന്ന റോഡമിൻ- ബി ക്യാൻസർ, ട്യൂമർ എന്നിവയ്ക്ക് കാരണമാകുമെന്നാണ് കണ്ടെത്തൽ.

റോഡമിൻ- ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ സംസ്ഥാനത്ത് പഞ്ഞിമിഠായി നിരോധിക്കുകയാണെന്ന് ആരോ​ഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. 2006ലെ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച് റോഡമൈൻ- ബി അടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ നിർമാണം, പാക്കിങ്, ഇറക്കുമതി, വിൽപ്പന, വിതരണം എന്നിവയെല്ലാം കുറ്റകരമാണെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ കമീഷണർ ഉ​ദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി.

RELATED ARTICLES

Most Popular

Recent Comments