Sunday, November 24, 2024
Homeസിനിമചിത്തിനിയിലൂടെ കലാമണ്ഡലത്തില്‍ വീണ്ടുംസിനിമയുടെ കളിവിളക്ക് തെളിഞ്ഞു; അഞ്ഞൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുത്ത നൃത്തരംഗ വീഡിയോ ഗാനം...

ചിത്തിനിയിലൂടെ കലാമണ്ഡലത്തില്‍ വീണ്ടുംസിനിമയുടെ കളിവിളക്ക് തെളിഞ്ഞു; അഞ്ഞൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുത്ത നൃത്തരംഗ വീഡിയോ ഗാനം കാണാം.

‘ചിത്തിനി’ എന്ന ചിത്രത്തിലെ’ശൈല നന്ദിനി ‘ എന്നാരംഭിക്കുന്ന ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.ചിത്തിനി’യിലൂടെ കലാമണ്ഡലത്തില്‍ വീണ്ടും
സിനിമയു ടെ കളിവിളക്ക് തെളിഞ്ഞു.വര്‍ഷങ്ങള്‍ക്ക് ശേഷം ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം ഒരു സിനിമയുടെ നൃത്ത ചിത്രീകരണത്തിന് വേദിയായി.

ഈസ്റ്റ് കോസ്റ്റ് വിജയന്‍നിര്‍മ്മിച്ച് സംവിധാനം നിര്‍വഹിക്കുന്ന ‘ ചിത്തിനി ‘ എന്ന സിനിമയിലെ അതിപ്രധാനമായ ഒരു നൃത്തരംഗമാണ് നൂറ് കണക്കിന് നിലവിളക്കുകളുടെയും മണ്‍ചെരാതുകളുടെയും ദീപപ്രഭയില്‍ കലാമണ്ഡലത്തില്‍ ചിത്രീകരിച്ചത്.

അഞ്ഞൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുത്ത നൃത്തരംഗത്തില്‍ ചിത്തിനിയിലെനായിക മോക്ഷ ചടുല നൃത്തച്ചുവടുകളോടെ നിറഞ്ഞാടി.
മോക്ഷയുടെ കളരി ചുവടുകള്‍ നൃത്തരംഗത്തിന്റെ ഹൈലൈറ്റ് ആണ്.
ഇതിന് വേണ്ടി ആഴ്ചകളോളം മോക്ഷ കളരി അഭ്യസിച്ചിരുന്നു.സന്തോഷ് വര്‍മ എഴുതിയ’ശൈല നന്ദിനി,ശ്രീ ദളാംഗീ ശാരദേന്ദു വദനേ…’എന്ന വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍രാജ് ആണ്.നൃത്തസംവിധാനം-കല മാസ്റ്റര്‍,ഛായാഗ്രഹണം രതീഷ് റാം.അമിത് ചക്കാലയ്ക്കല്‍ നായകനാവുന്ന ചിത്തിനിയില്‍ വിനയ് ഫോര്‍ട്ട് നായക തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മോക്ഷയാണ് നായികആരതി നായര്‍, ഏനാക്ഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആഗസ്റ്റ് രണ്ടിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍
സുധീഷ്, ജോണി ആന്റണി , ജോയ് മാത്യു, പ്രമോദ് വെളിയനാട് , മണികണ്ഠന്‍ ആചരി , പൗളി വത്സന്‍ തുടങ്ങിയ പ്രമുഖര്‍ അഭിനയിക്കുന്നു.കഥ-കെ വി അനില്‍. ഈസ്റ്റ് കോസ്റ്റ് വിജയന്‍,കെ.വി അനില്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റിംഗ് -ജോണ്‍കുട്ടി,മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, കലാസംവിധാനം- സുജിത്ത് രാഘവ്.എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍.കോറിയോഗ്രാഫി-കല മാസ്റ്റര്‍,സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്‌സ്-നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്‌സിംഗ്-വിപിന്‍ നായര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് തിലകം,പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്-ഷിബു പന്തലക്കോട്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്-അനൂപ് ശിവസേവന്‍,അസിം കോട്ടൂര്‍,സജു പൊറ്റയില്‍ കട, അനൂപ്,പോസ്റ്റര്‍ ഡിസൈനര്‍- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി-കെ പി മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്‌കറ്റ്,
പി ആര്‍ ഓ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments