Saturday, September 21, 2024
Homeസിനിമപ്രൗഢ ഗംഭീരമായ ചടങ്ങിലൂടെ പാലും പഴവും എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർലോഞ്ചും മ്യൂസിക്ക് ലോഞ്ചും അരങ്ങേറി.

പ്രൗഢ ഗംഭീരമായ ചടങ്ങിലൂടെ പാലും പഴവും എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർലോഞ്ചും മ്യൂസിക്ക് ലോഞ്ചും അരങ്ങേറി.

ജൂലൈ പതിനാല് ഞായർ. കൊച്ചി കുണ്ടന്നൂരിലെ ക്രൗൺ പ്ലാമ്പാഹോട്ടലിൽ മലയാള സിനിമയിലെ പ്രമുഖരായ ഒരു സംഘം ചലച്ചിത്ര പ്രവർത്തകരുടെ സംഗമം അരങ്ങേറി.
അഭിനേതാക്കളും. അണിയറ പ്രവർത്തകരും നിർമ്മാതാക്കളും ഒരുപോലെ സാന്നിധ്യമറിയിച്ച ഒരു സായംസന്ധ്യ’.
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്ററിൻ്റെ പ്രകാശന കർമ്മവും മ്യൂസിക്ക് ലോഞ്ചുമാണ് ഇവിടെ അരങ്ങേറിയത്.

സംവിധായകരായ ജോഷി, സിബി മലയിൽ, രഞ്ജിത്ത്, ശ്യാമപ്രസാദ് ‘ബി. ഉണ്ണികൃഷ്ണൻ എം. പത്മകുമാർ., ,നഹാസ് ആർ. ഡി.എക്സ് ഫെയിം) ഉല്ലാസ് കൃഷ്ണ വിഷ്ന്നു ശശിശങ്കർ,, അഭിലാഷ് പിള്ള പ്രശസ്ത നിർമ്മാതാക്കളായ സിയാദ് കോക്കർ, രഞ്ജിത്ത് മണമ്പ്രക്കാട്ട്,, ബാദ്ഷാ,
അഭിനേതാക്കളായ മീരാ ജാസ്മിൻ, അശ്വിൻ ജോസ്, അശോകൻ, മണിയൻപിള്ള രാജു, രചനാ നാരായണൻകുട്ടി നിഷാ സാരംഗ്, സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, സംഗീത സംവിധായകരായ സച്ചിൻ ബാബു, ജോയൽ ജോൺസ്. ജസ്റ്റിൻ – ഉദയ്
ഗാനരചയിതാക്കളായ വിവേക് മുഴുക്കുന്ന് ടിറ്റോ തങ്കച്ചൻ എന്നിവരും നിരവധി അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും നിറഞ്ഞ സദസ്സിലാണ് ഔദ്യോഗികമായ ചടങ്ങുകൾ അരങ്ങേറിയത്.

ടൈറ്റിൽ പോസ്റ്റർ പ്രകാശനം സംവിധായകൻ ജോഷിയും മ്യൂസിക്ക് ലോഞ്ച് സിബി മലയിൽ ശ്യാമപ്രസാദാദ്, രഞ്ജിത്ത്. ബി. ഉണ്ണികൃഷ്ണൻ സിയാദ് കോക്കർ എന്നിവരും ചേർന്നു നിർവഹിച്ചു.
ബോളിവുഡ്ഡിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായ പനോരമ സ്റ്റുഡിയോയുടെ കീഴിൽ പ്രവർത്തിക്കുന്ന പനോരമ മ്യൂസിക്കാണ് ‘ ചിത്രത്തിൻ്റെ സംഗീതത്തിൻ്റെ അവകാശം വാങ്ങിയിരിക്കുന്നത്.
‘ ചിത്രത്തിലൂടെ പനോരമ മ്യുസിക്ക് മലയാളത്തിലേക്കും പ്രവേശിക്കുകയാണന്ന് അതിൻ്റെ സാരഥികൾ ചടങ്ങിൽ വ്യക്തമാക്കി.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീരാ ജാസ്മിൻ്റെ ആമുഖ പ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
സിബി മലയിൽ, രഞ്ജിത്ത്, സിയാദ് കോക്കർ. ശ്യാമപ്രസാദ്,മണിയൻപിള്ള രാജു, ടിനി ടോം, ബി.ഉണ്ണികൃഷ്ണൻ, അശോകൻ, അശ്വിൻ ജോസ് അഭിലാഷ് പിള്ള വിഷ്ണു ശശിശങ്കർ,., രചനാ നാരായണൻ കുട്ടി, നിഷാ സാരംഗ് ,
എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
: കുടുംബ പശ്ചാത്തലത്തിലൂടെ നർമ്മ മനോഹരമായ ഒരു ചിത്രത്തെയാണ് വി.കെ.പ്രകാശ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

2 ക്രിയേറ്റീവ് മൈൻഡ്സിൻ്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും. സമീർസേട്ടും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു മിഥുൻ രമേശ്, ആദിൽ ഇബ്രാഹിം സംവിധായകൻ രാജസേനൻ,രചനാ നാരായണൻ കുട്ടി നിഷാ സാരംഗ്, സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ ഷിനു ശ്യാമളൻ തുഷാര , ഷമീർ ഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട് അതുൽറാം കുമാർ, പ്രണവ് യേശുദാസ്. ആർ.ജെ. സുരേഷ്. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
: ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ – ഉദയ്.

ഗാനങ്ങൾ – സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് , ടിറ്റോ പി തങ്കച്ചൻ.
പശ്ചാത്തല സംഗീതം ഗോപി സുന്ദർ,
കലാസംവിധാനം – സാബു മോഹൻ.
മേക്കപ്പ് ജിത്ത് പയ്യന്നൂർ. കോസ്റ്റ്യൂം ഡിസൈൻ -ആദിത്യ നാനു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ.
അസോസിയേറ്റ് ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ പ്രൊജക്റ്റ്‌ ഡിസൈനർ ബാബു മുരുഗൻ,
സ ഡിസൈൻസ് യെല്ലോ ടൂത്ത്സ് . കൊച്ചിയിലും, മൂന്നാറിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഓഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെ
ത്തുന്നു
വാഴൂർ ജോസ്.
ഫോട്ടോ – അജി മസ്ക്കറ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments