Saturday, January 11, 2025
Homeസിനിമ"പാണ്ഡവ ലഹള" പിറവത്ത്.

“പാണ്ഡവ ലഹള” പിറവത്ത്.

ജഗദീഷ് , ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി
ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
“പാണ്ഡവ ലഹള” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പിറവത്തിന്റെ പൈതൃകമായ വടക്കില്ലത്ത് മനയിൽ തുടങ്ങി. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്,സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന എട്ടാമത്തെ സിനിമയായ “പാണ്ഡവ ലഹള”യുടെ സ്വിച്ചോൺ നിർമ്മാതാവ് ആൻ നിർവ്വഹിച്ചു.

ഇന്ദ്രൻസ്, ജഗദീഷ്,പ്രാഗ് സി എന്നിവർ ചേർന്ന് ക്ലാപ്പടിച്ചു. പ്രണയം, ഖൽബ്,ഗോളംയുനൈ കിങ്ഡം ഓഫ് കേരള,കിണർ ,കേണി (തമിഴ് ) തുടങ്ങി ഏഴോളം സിനിമകൾ നിർമിച്ച സൗത്ത് ഇന്ത്യയിലെ പ്രമുഖ സിനിമ നിർമാണകമ്പനിയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്.

മുഴുനീള ഹാസ്യ സിനിമയായ ‘പാണ്ഡവ ലഹള’ യുടെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു.
സംഗീതം-ബിജിബാൽ,
പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,മേക്കപ്പ്-പട്ടണം ഷാ,എഡിറ്റർ-വി എസ് വിനീഷ്,

ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ,പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ,വിഎഫ്എക്സ്-അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര,പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments