Tuesday, November 26, 2024
Homeസിനിമമഞ്ഞുമ്മൽ ബോയ്‌സ്‌: അറസ്‌റ്റ്‌ തടഞ്ഞുള്ള ഇടക്കാല ഉത്തരവ്‌ നീട്ടി.

മഞ്ഞുമ്മൽ ബോയ്‌സ്‌: അറസ്‌റ്റ്‌ തടഞ്ഞുള്ള ഇടക്കാല ഉത്തരവ്‌ നീട്ടി.

കൊച്ചി; മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ എന്നിവരുടെ മുൻകൂർ  ജാമ്യഹർജി 12ന് പരിഗണിക്കാനായി മാറ്റി. അറസ്‌റ്റ്‌ തടഞ്ഞുള്ള ഇടക്കാല ഉത്തരവ്‌ അതുവരെ നീട്ടി.

നിർമാതാക്കളുടെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് കേസ് 12ലേക്ക് മാറ്റിയത്. ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ പിന്മാറിയതെന്നാണ് സൂചന. ജസ്‌റ്റിസ്‌ സി എസ്‌ ഡയസാണ്‌ കേസ്‌ പരിഗണിച്ചത്‌.

സിനിമയുടെ ലാഭവിഹിതം പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട്‌ മരട്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത വഞ്ചനാകേസിലാണ്‌ നിർമാതാക്കൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്‌. സിനിമയ്‌ക്കായി ഏഴുകോടി രൂപ നൽകിയെങ്കിലും ലാഭവിഹിതവും പണവും നൽകിയില്ലെന്ന്‌ ആരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറയാണ്‌ പരാതി നൽകിയത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments