നോവലിസ്റ്റ്, കഥാകൃത്ത് എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കര പ്പിള്ള. കുട്ടനാടിന്റെ ഇതിഹാസകാരനെന്ന പേരിൽ ഇദ്ദേഹം അറിയപ്പെടുന്നു. വായനക്കാരുടെ മനസ്സിനെ ആസ്വാദനത്തിന്റെ അത്യുന്നത തലത്തിലേക്ക് നയിക്കുകയും മനസ്സിനെ തരളിതരാക്കുക യും ചെയ്യുന്നു.
തകഴി 1956ൽ എഴുതിയ ഒരു മലയാള നോവലാണ് ” ചെമ്മീൻ “. മത്സ്യ തൊഴിലാളിയായ ചെമ്പൻകുഞ്ഞിന്റെമകൾ കറുത്തമ്മയും മൊത്തവ്യാപരിയുടെ മകൻ പരീക്കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് തകഴി ഈ നോവലിലൂടെ അവ തരിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ തീരപ്രദേ ശങ്ങളിൽ മുക്കുവക്കുടിലുകൾ അക്കാലത്ത്വ്യാപകമായിരുന്നു. ഈ നോവലിന്റെ കഥാതന്തു സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ്. വിവാഹിതയായ ഒരു സ്ത്രീ തന്റെ ഭർത്താവ് മീൻ പിടിക്കാൻ പോയ സമയത്ത് വിശ്വാസവഞ്ചന കാണിച്ചാൽ അയാൾ തിരിച്ചു വരില്ല എന്നാണ് വിശ്വാസം. കടലമ്മ അവളുടെ ഭർത്താവിനെ കടലിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോകും ഒരിക്കലും തിരിച്ചു വരാത്തവിധം. തീരപ്രദേശങ്ങളിൽ നിലനിന്നിരുന്ന ഈ ചിന്താഗതിയെയാണ് തകഴി നോവലിൽ
ആവിഷ്ക്കരിച്ചത്.
മുക്കുവ ജീവിതത്തിന്റെ വൈകാരിതകളെ സൂക്ഷ്‌മമായി അവതരിപ്പിക്കുന്ന നോവൽ എന്ന നിലക്ക് ഇത് മികച്ചു നിൽക്കുന്നു. മുക്കുവന്റെ ആചാര, വിശ്വാസ, അനുഷ്ടാ നങ്ങൾ എന്നീ ദൈനംദിന ജീവിതത്തിലെ പരു ക്കൻ യാഥാർഥ്യങ്ങളെവരെ തകഴി തന്റെ തൂലിക തുമ്പിലൂടെ പുറത്തേക്കൊഴുക്കി. കടലിനോട് മല്ലിട്ട് ഉപജീവനം തേടുന്ന മുക്കുവന്റെ മോഹങ്ങ ളും, മോഹഭംഗങ്ങളും മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു തകഴി എന്ന സാഹിത്യകാരൻ. വായനക്കാരുടെ മുക്തകണ്ഠ പ്രശംസപിടിച്ചു പറ്റിയതാണ് ഈ നോവൽ. ചെമ്മീൻ എന്ന നോവലും തകഴി എഴുതിച്ചേർത്ത അരയസമുദായത്തിന്റെ സാമൂഹിക പശ്ചാ ത്തലവും മലയാള
സാഹിത്യലോകത്ത് ശക്തമായ അലയടികൾ സൃഷ്ടിക്കാൻ കഴിഞ്ഞു.
സാഹിത്യത്തിനെന്ന പോലെ സിനിമാലോക ത്തും അമൂല്യ സംഭാവനകളാണ് തകഴി ശിവശങ്കരൻ പിള്ള നൽകിയത്. മലയാള സിനിമ ദേശീയതലത്തിൽ ആദ്യമായി സുവർണ്ണ കമലം നേടിയത് ചെമ്മീൻ എന്ന ചിത്രത്തിലൂടെയാണ്. ഒരു സിനിമ എന്നതിലുപരി അത് മലയാളികളുടെ ദൃശ്യസംസ്‌ക്കാരത്തിന്റെ ഭാഗമായി മാറുക കൂടി ചെയ്തു. വറുതികാലത്തെ നിറം മങ്ങിയ ജീവിതത്തിൽ നിന്ന് ചാകരകാലത്തെ വർണ്ണസ്വപ്നങ്ങളിലേക്കുള്ള യാത്ര പല ഭാവങ്ങളാണ് കടലിന് ഇവിടെ. ചിലപ്പോൾ പ്രണയിനി, മറ്റു ചിലപ്പോൾ മാതൃത്വം, പിന്നെ പരിഭവം, ദുഃഖം, പിണക്കം ഇങ്ങിനെ പോകുന്നു…….
കടലിന്റെ മക്കളുടെ ജീവിതത്തിന്റെ താളം അവരുടെ പ്രണയം പോലും ആ തിരമാലകളുടെ താളത്തിലായിരുന്നു. ലാളിത്യമായിരുന്നു തകഴിയുടെ കഥകളുടെ മുഖമുദ്ര. വളച്ചു കെട്ടില്ലാത്ത അദ്ദേഹത്തിന്റെ ഭാഷ ശാന്തമാ യി ഒഴുകുന്ന ഒരു പുഴപോലെ അനുവാചക ഹൃദയങ്ങളെ കുളിർപ്പിച്ചു. മലയാള സാഹിത്യ ത്തിലെ പൊൻനക്ഷത്രമാണ് തകഴി കഥകൾ. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം
കൂടുതലായി തെളിയു ന്നതാണ് തകഴിയുടെ നോവലുകൾ.
ചെമ്മീൻ എന്ന നോവലിലൂടെ പാവപ്പെട്ട മുക്കുവ തൊഴിലാളികളുടെ കഥയാണ് അദ്ദേഹം കോർ ത്തിണക്കിയിരിക്കുന്നത്. കടൽപോലെ പ്രക്ഷുബ്ദമാകുന്ന
ജീവിതത്തിന്റെ നേർ- ക്കാഴ്ചകൾ. ചെമ്പൻകുഞ്ഞ് എന്ന മത്സ്യത്തൊഴിലാളിയുടെയും, ചക്കിയുടേയും ഓമന മകളാണ് കറുത്തമ്മ. വെളുത്തു സുന്ദരമായ രൂപവും, മാറത്ത്
മറുകുമുള്ള കറുത്തമ്മ. അവളുടെ കഥയിലെ നായകനാണ് സമ്പന്നനായ പരീക്കുട്ടി. പരീക്കുട്ടിയോടുള്ള അവളുടെ പ്രണയം അഗാധമായിരുന്നു. അവളുടെ മനസ്സ് അവനിൽ നിന്നും പിഴുതെടു ക്കാൻ ഒരിക്കലും കഴിയുകയില്ലായിരുന്നു. പരീക്കുട്ടി നാലാം വേദക്കാരനായിരുന്നു. അവരെ വിവാഹം കഴിക്കാൻ സമൂഹം ഒരിക്കലും അംഗീകരിക്കില്ല. അവരുടെ ബന്ധം അറിഞ്ഞ ചെമ്പൻകുഞ്ഞ് പൊട്ടിത്തെറിക്കുന്നു.
അങ്ങിനെ ഇരിക്കുമ്പോഴാണ് ആരോ വിൽക്കാൻ വച്ചിരിക്കുന്ന വള്ളം അയാൾക്ക് സ്വന്തമാക്കണമെന്ന മോഹം മനസ്സിലുദിച്ചത്. അയാളുടെ വക്രബുദ്ധി പ്രവർത്തിച്ചു. ആ കടപ്പുറത്ത് കച്ചവടത്തിന് വന്നതാണ് ധനികനായ പരീക്കുട്ടി. അവന്റെ കയ്യിൽ ധാരാളം കാശുണ്ട്. കറുത്തമ്മയിലൂടെ തന്റെ ലക്ഷ്യം കൈവരിക്കാം എന്നയാൾ കണക്കുകൂട്ടി. അയാൾ കറുത്തമ്മയോട് പരീക്കുട്ടിയോട് പണം ചോദിക്കാൻ ആവശ്യപ്പെടുന്നു. അവൾക്കതിനോട് തീരെ യോജിപ്പില്ലായിരുന്നു. കറുത്തമ്മ ചോദിച്ചാൽ പണം പരീക്കുട്ടി തരുമെന്ന് ചെമ്പൻകുഞ്ഞിന് നന്നായി അറിയാമായിരുന്നു. അയാൾ നിരന്തരം അവളെ ശല്യപ്പെടുത്തികൊണ്ടേ ഇരുന്നു. ഒടുവിൽ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി അവൾ പരീക്കുട്ടിയോട് പണം ചോദിക്കുന്നു. കറുത്തമ്മയുടെ സൗന്ദര്യത്തിലും, പ്രണയത്തി ലും മുങ്ങിത്തുടിക്കുക
യായിരുന്ന പരീക്കുട്ടി രണ്ടാമതൊന്നാലോചിക്കാതെ പണം എടുത്തു കൊടുക്കുന്നു.
ചെമ്പൻ കുഞ്ഞ് ഒരു ചതിയനാണ്. അയാൾക്കറിയാം മരക്കാത്തിയും മേത്തച്ചെറുക്കനും തമ്മിൽ വിവാഹം കഴിക്കാൻ താൻ സമ്മതിക്കില്ല എന്ന്.പണം എങ്ങിനെയെങ്കി ലും കയ്യിൽ വരണം. മകളുടെ പ്രണയത്തി ന്റെ കനലിനേക്കാൾ
കാശിന്റെ ദുരയാണ് ആ ചതിയന്റെ മനസ്സിൽ. ആ ദുഷ്ട മനസ്സ് കണ്ടില്ലേ, നാലാംവേദക്കാരനെ സ്നേഹിക്കാ ൻ പാടില്ല, അയാളുടെപണത്തെ മോഹിക്കാം.
അങ്ങിനെ ചെമ്പൻ കുഞ്ഞിന്റെ പണക്കൊതിയും, വമ്പൻ മോഹ ങ്ങളും വലിയ ദുരന്തമായി തീർന്നു. അയാളിലെ കുബുദ്ധി പ്രവർത്തിച്ചു. നല്ല പേശിബലമുള്ള
മരയ്ക്കാൻ പളനിയെ ക്കൊണ്ട് കറുത്തമ്മയെ താലി കെട്ടിച്ചു. മകളെകൊണ്ട് അപവാദം പറയുന്നത് കേട്ട ചക്കി വിവാഹ പന്തലിൽ ബോധം കെട്ടു വീണു. സ്വന്തം അമ്മയെ ഒന്ന് ശുശ്രുഷിക്കാൻ പോലും സമ്മതിക്കാതെ ആ ദുഷ്ടനായ അച്ഛൻ മകളെ ഭർത്താവിനോ ടൊപ്പം അയക്കുന്നു. അങ്ങിനെ ചക്കി മരണപ്പെടുന്നു. ചക്കി മരിച്ചയുടൻ അയാൾ നേരത്തെ കണ്ടു വെച്ചിരുന്ന ഭർത്താവ് മരണപ്പെട്ടിരുന്ന അരയത്തിയെ കൂട്ടി കൊണ്ടു വരുന്നു. അവരുടെ മകനും കൂടെ ഉണ്ടായിരുന്നു. അത് അയാളുടെ തന്നെ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചടി ആകുമെന്ന് അയാൾ ഓർത്തതെ ഇല്ല. ഈ കഥയിൽ ചെമ്പൻകുഞ്ഞ് പരീക്കുട്ടിയെ ചതിച്ചു. അത് അവനെ ദരിദ്രനും, നിരാലംബനും, കുടുംബ പരിത്യക്തനുമാക്കി. ചെമ്പൻ കുഞ്ഞ് മകളുടെ കാമുകനും, നിഷ്ക്കളങ്കനുമായ പരീക്കുട്ടീയോട് മേടിച്ച പണം തിരികെ കൊടുക്കാതെ ചതിച്ചു. ചെമ്പൻ കുഞ്ഞ് കൊണ്ടുവന്ന സ്ത്രീ കാരണം അയാളുടെ രണ്ടാമത്തെ മകളുടെ ദുരിതവും തുടങ്ങി. ഒരുനാൾ ആ സ്ത്രീ ചെമ്പൻകുഞ്ഞിന്റെ പണമെല്ലാം എടുത്ത് മകന് കൊടുത്ത് അവനെ അവിടെ നിന്നും പറഞ്ഞയച്ചു.
ചെമ്പൻകുഞ്ഞ് ഒരു നല്ല ഭർത്താവ് അല്ല. ഒരു നല്ല അച്ഛനുമല്ല. പരീക്കുട്ടിയുടെ ജീവിതവും, ഹൃദയവും തകർത്ത നീചനാണ്. സ്നേഹിച്ച പുരുഷന്റെ കൂടെ മകളെ ജീവിക്കാൻ അനുവദിക്കാത്ത ധാരാളം അച്ഛനമ്മമാർ ഉണ്ട്. അങ്ങിനെ ഉള്ളവരിൽ ഒരാളാണ് ചെമ്പൻകുഞ്ഞ് എന്ന കഥാനായകൻ.
അച്ഛന്റെ ആർത്തിയും ആസക്തിയും കാരണം ഹൃദയം തകർന്ന് കരളുരുകി ജീവിക്കുന്ന രണ്ടു പ്രണയിതാക്കൾ. സ്വന്തം അച്ഛൻ ചെയ്ത് കൂട്ടിയതിന്റെ പരിണാമ ഫലം അയാളുടെ ജീവിതത്തെ തന്നെ കുരുക്കിട്ടു.
ഏറ്റവും ഒടുവിൽ ഭ്രാന്തിന്റെ വക്കിലെത്തിയ ചെമ്പൻകുഞ്ഞ് പരീക്കുട്ടിയെ തന്റെ
കുടുംബം തകർത്തവൻ എന്ന് അധിക്ഷേപിക്കുന്നു. അയാൾ തന്റെ വള്ളം വിറ്റ പണം പരീക്കുട്ടിക്ക് കൊടുക്കുന്നുവെങ്കിലും അയാൾ അത് സ്വീകരിക്കുന്നില്ല. സകലതും നഷ്ടപ്പെട്ട ചെമ്പൻകുഞ്ഞ് ആ കടപ്പുറത്ത് താൻ വിറ്റ വള്ളത്തിന്റെ അരികെ നിന്ന് ഭ്രാന്തമായി പൊട്ടിച്ചിരിക്കുന്നു. കടൽ തിരമാലകൾ പോലും സംഭ്രമത്തോടെ ആ കാഴ്ച
നോക്കിനിന്നു. ഒരച്ഛന്റെ ആർത്തി മൂലം ഉടഞ്ഞു ചിതറിയ ഒരുപാട് ജീവിതങ്ങൾ
ചെമ്മീൻ എന്ന നോവലിലൂടെ തകഴി എന്ന അനശ്വര സാഹിത്യകാരൻ അതി
മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
കറുത്തമ്മയുടെ ഭർത്താവായ പളനി ആഴക്കടലിൽ മീൻ പിടിക്കാൻ പോയി. ആ രാത്രി കറുത്തമ്മയും, പരീക്കുട്ടിയും തമ്മിൽ സന്ധിക്കയും, അവളുടെ ചാരിത്ര്യത്തിന് ഭംഗം വരുകയും കടലിൽ മീൻ പിടിക്കാൻ പോയ പളനി പിന്നീട്
ഒരിക്കലും തിരിച്ചു വന്നതുമില്ല.
പ്രണയത്തിന്റെയും കാവ്യാത്മകതയുടേയും തെന്നൽ പോലെ വായ നക്കാരെ തഴുകിയ തകഴിയുടെ ഈ നോവൽ റിയലിസത്തിൽ നിന്നുള്ള ഒരു തിരിഞ്ഞു
നടത്തമാണ്. വെറും എട്ടു ദിവസം കൊണ്ട് കോട്ടയത്തെ ഒരു ബോട്ട് ഹൌസ് ലോഡ്ജിൽ ഇരുന്ന് എട്ടു ദിവസം കൊണ്ട് എഴുതി തീർത്തതാണ് തകഴി “ചെമ്മീൻ “എന്ന നോവൽ. കടലോരം പാടി നടന്ന ഒരു ദുരന്ത പ്രണയ കഥ മലയാളനാടിനെ ആകെ അലയൊലി കൊള്ളിച്ചു.