Logo Below Image
Sunday, May 4, 2025
Logo Below Image
Homeപുസ്തകങ്ങൾകഥ - കവിത ബെംഗലൂരു 2024' പ്രകാശനം

കഥ – കവിത ബെംഗലൂരു 2024′ പ്രകാശനം

ബാംഗ്ലൂർ സാഹിത്യവേദി പ്രസിദ്ധീകരിച്ച ‘കഥ – കവിത ബെംഗലൂരു 2024’ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും ‘സർഗ്ഗജാലകം’ ത്രൈമാസികയുടെ ഒക്ടോബർ ലക്കം പ്രകാശനവും നാവികസൈനികരുടെ ജീവിതപശ്ചാത്തലത്തിൽ വി ആർ ഹർഷൻ എഴുതിയ ‘കടൽച്ചൊരുക്ക്’ എന്ന നോവലിൻ്റെ കവർപ്രകാശനവും കവി രാജൻ കൈലാസ് നിർവഹിച്ചു.

ഞായറാഴ്ച മത്തിക്കെരെ കോസ്മോപൊളിറ്റൻ ക്ലബ്ബിൽ വെച്ച് ബാംഗ്‌ളൂർ സാഹിത്യവേദിയും സർഗ്ഗജാലകം മാസികയും സംയുക്തമായി നടത്തിയ സമ്മേളനത്തിൽ പുസ്തകം ലാലി രംഗനാഥും മാസിക കെ ആർ കിഷോറും ആദ്യപ്രതി ഏറ്റുവാങ്ങി.

ബാംഗ്ലൂരിലെ എഴുത്തുകാരുടെ ഏറ്റവും പുതിയ രചനകളുടെ സമഹാരമായ ‘കഥ – കവിത ബെംഗലൂരു 2024’ എന്ന പുസ്തകം എഴുത്തുകാരുടെ പങ്കാളിത്തത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ദിര ബാലൻ, ഡോ. സുഷമ ശങ്കർ, വി ആർ ഹർഷൻ, ഹസീന ഷിയാസ്, രമാ പിഷാരടി, സിന കെ എസ്, ജ്യോത്സ്ന പി എസ്, ശ്രീദേവി ഗോപാൽ, എസ് സലിംകുമാർ എന്നിവരുടെ കവിതകളും ഡോ. പ്രേംരാജ് കെ കെ, ആന്റോ തോമസ് ചാലയ്ക്കൽ, ഡോ. സുധ കെ കെ, എസ.കെ.നായർ, ലാലി രംഗനാഥ്, രജത് കുറ്റ്യാട്ടൂർ, സത്യാ വിമോദ് എന്നിവരുടെ കഥകളും ഉൾപ്പെടെ 16 എഴുത്തുകാരുടെ രചനകളാണ് സമാഹാരത്തിൽ ഉള്ളത്.

വി ആർ ഹർഷൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നോവലിസ്റ്റ് ഡോ പ്രേംരാജ് കെ കെ സ്വാഗതപ്രസംഗം നടത്തി. ജോർജ് ജേക്കബ്, തൊടുപുഴ പദ്മനാഭൻ. മോഹനൻ (ഗ്രോ വുഡ്), കെ നാരായണൻ , സുരേഷ്, ഷിയാസ്, ശാന്തകുമാർ, രവീന്ദ്രനാഥ്, . തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തി . തുടർന്ന് രാജൻ കൈലാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന കവിയരങ്ങിൽ .രാജൻ കൈലാസ്, തൊടുപുഴ പദ്മനാഭൻ, വി ആർ ഹർഷൻ, ലാലി രംഗനാഥ്, സിന കെ എസ്, ഹസീന ഷിയാസ്, എസ് സലിംകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. വി കെ വിജയൻ , ഹെന എന്നിവർ ഗാനങ്ങൾ ആലപിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ