Logo Below Image
Saturday, May 3, 2025
Logo Below Image
Homeആരോഗ്യംമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 – 2024 | മെയ് 15...

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 – 2024 | മെയ് 15 | ബുധൻ

കൂര്‍ക്കംവലി ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുന്നുവെന്ന ഒരു പഠനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ഹൗസ്വെയര്‍ അസോസിയേഷന്‍ നടത്തിയ ഒരു സര്‍വേയില്‍ 20% ഭാര്യാഭര്‍ത്താക്കന്മാരും വെവ്വേറെ കിടപ്പുമുറികളിലാണ് ഉറങ്ങുന്നത്. 31% ദമ്പതികള്‍ വെവ്വേറെ ഉറങ്ങുന്നത് തങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്നും 21% ഇത് തങ്ങളുടെ ബന്ധം മെച്ചപ്പെടുത്തിയെന്നും പറഞ്ഞു. അതേസമയം പങ്കാളിയുടെ കൂര്‍ക്കംവലി കാരണം പ്രത്യേക മുറിയില്‍ കിടക്കാന്‍ തീരുമാനിച്ചതായി 46% പേര്‍ സമ്മതിച്ചു.

കൂര്‍ക്കം വലി ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അകലം ഉണ്ടാക്കിയതായി സര്‍വേ പറയുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ഉറങ്ങുകയാണെങ്കില്‍, അവരുടെ ബന്ധം ശക്തമായി നിലനില്‍ക്കുകയും മെച്ചപ്പെടുകയും ചെയ്യുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. അതിനാല്‍ കൂര്‍ക്കംവലി ഒഴിവാക്കാനുളള ചില പരിഹാരങ്ങളും അവര്‍ നിര്‍ദ്ദേശിക്കുന്നു.

ഇതില്‍ ആദ്യത്തേതാണ് ഒരു വശം ചേര്‍ന്ന് ഉറങ്ങുക എന്നത്. മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ നിങ്ങളുടെ നാവ് തൊണ്ടയുടെ പിന്‍ഭാഗത്തേക്ക് നീങ്ങാന്‍ ഇടയാക്കും ഇത് നിങ്ങളുടെ തൊണ്ടയിലൂടെയുള്ള വായുപ്രവാഹത്തെ ഭാഗികമായി തടയുന്നു. ഒരു വശത്ത് ഉറങ്ങുകയാണെങ്കില്‍ വായു കൂടുതല്‍ സുഗമമായി ഒഴുകാന്‍ അനുവദിക്കുകയും നിങ്ങളുടെ കൂര്‍ക്കംവലി കുറയ്ക്കാനാകുകയും ചെയ്യും.

അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിന്‍ ആന്‍ഡ് സ്ലീപ്പ് റിസര്‍ച്ച് സൊസൈറ്റിയുടെ അഭിപ്രായത്തില്‍, മുതിര്‍ന്നവര്‍ക്ക് രാത്രിയില്‍ 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. ഉറക്കക്കുറവ് നിങ്ങളുടെ കൂര്‍ക്കംവലി സാധ്യത വര്‍ദ്ധിപ്പിക്കും.

നിങ്ങളുടെ മൂക്കില്‍ സ്റ്റിക്ക്-ഓണ്‍ നാസല്‍ സ്ട്രിപ്പുകള്‍ വെച്ചാല്‍ മൂക്കിന്റെ ശ്വസന ഭാഗങ്ങളില്‍ സ്ഥലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ശ്വസനം കൂടുതല്‍ ഫലപ്രദമാക്കുകയും കൂര്‍ക്കംവലി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. ഉ

റക്കത്തിന് മുമ്പുളള മദ്യപാനം പരിമിതപ്പെടുത്തുക അല്ലെങ്കില്‍ ഒഴിവാക്കുക. തൊണ്ടയിലെ പേശികളെ മദ്യം റിലാക്‌സാക്കും, ഇത് കൂര്‍ക്കംവലിയിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ കൂര്‍ക്കംവലിയെ കൂടുതല്‍ വഷളാക്കുന്ന മറ്റൊരു ഒരു ശീലമാണ് പുകവലി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ