Wednesday, December 25, 2024
Homeആരോഗ്യംമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 – 2024 | മെയ് 12...

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 – 2024 | മെയ് 12 | ഞായർ

കപ്പളങ്ങ, കര്‍മൂസ, ഓമക്കാ എന്നീ പലപേരുകളിലും അറിയപ്പെടുന്ന പപ്പായ സൗന്ദര്യ വർധക വസ്തുവായും, രോഗമുക്തി നേടാനുള്ള ഔഷധമായും പ്രാചീന കാലം മുതൽ ഉപയോഗിച്ചു വരുന്ന ഒരു ഫലമാണ്. കേവലം ഫലമെന്നതിലുപരി ചെടിയുടെ വിവിധ ഭാഗങ്ങളും അമൂല്യമായി കരുതേണ്ട വയാണ് .ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും, മലബന്ധ സംബന്ധമായ പ്രശ്നങ്ങൾക്കും ,തീപ്പൊള്ളലേറ്റതിന്റെ വ്രണങ്ങൾ ശമിക്കുന്നതിനും പപ്പായ അത്യുതമമാണ്.

വിറ്റാമിന്‍ സിയാണ് പപ്പായയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിന്‍ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, എന്നീ ധാതുക്കളും ധാരാളം മിനറല്‍സും ഈ ഫലത്തിൽ അടങ്ങിയിട്ടുണ്ട്.

നല്ല മണവും സ്വാദും നല്‍കുന്നതിനോടൊപ്പം പഴുത്ത് പാകമായ പപ്പായ ചര്‍മ സൗന്ദര്യത്തിനും ഉപയോഗിക്കുന്നു.പോഷക സമൃദ്ധമായ പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും വന്‍കുടലിലെ കാന്‍സറിനെ തടയുകയും ചെയ്യുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന അസെറ്റോജെനിന്‍ എന്ന ഘടകമാണ് ഡെങ്കിപ്പനി, ക്യാന്‍സര്‍ ,മലേറിയ എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നു.

ആര്‍ട്ടീരിയോസ്‌ക്‌ളീറോസിസ്‌, പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍ എന്നിവയെ നിയന്ത്രിക്കാന്‍ പപ്പായ എന്ന ഫലത്തിന് കഴിയും.

പപ്പായ പോഷക മൂല്യങ്ങളുടെയും സ്വാദിന്റെയും കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇതിലടങ്ങിയിട്ടുള്ള ജീവകം റിബോഫ്‌ളാവിന്‍, അസ്‌കോര്‍ബിക്ക് ആസിഡ് എന്നിവയുടെ കാര്യത്തില്‍ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും പിന്തള്ളും. ജീവകങ്ങള്‍, ധാധുലവണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് പപ്പായ.പഴുത്ത പപ്പായയുടെ ഉപയോഗം കരളിന്‍റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു.

ജീവാണു നാശകഗുണവും ഈ ഫലത്തിനുണ്ട് . ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും വളരെനല്ലതാണ്. കൃമിശല്യം , വയറു വേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്.

പപ്പായ വിഷമായി മാറുന്നത് എപ്പോൾ?

നമ്മുടെ വീട്ടു വളപ്പുകളിൽ സർവ സാധാരണമായി കാണുന്ന ഒരു പഴ വർഗം ആണ് പപ്പായ.പച്ചയായും പഴുത്തിട്ടും പപ്പായ മനുഷ്യർ കഴിച്ചു വരുന്ന പച്ച പപ്പായ ഉപ്പേരിയും കറിയും ഉണ്ടാക്കി ഭക്ഷിക്കുന്നു. പഴുത്ത മധുരമുള്ള പപ്പായ അല്ലാതെയും കഴിക്കുന്നു .വളരെ അധികം ആരോഗ്യ ഗുണങ്ങൾ ഉള്ള പപ്പായക്കും പാർശ്വ ഫലങ്ങൾ ഉണ്ട്.

ചില അവസ്ഥകളിൽ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യാറുണ്ട്. ഔഷധ ഗുണങ്ങൾ ഏറെ ഉള്ള പപ്പായ വിഷത്തിന്റെ ഫലം നൽകുന്ന അവസരങ്ങളുമുണ്ട് .രക്ത സമ്മർദത്തിന് മരുന്ന് കഴിക്കുന്നവർ ഒരു കാരണ വശാലും പപ്പായ അതിനൊപ്പം കഴിക്കരുത് .കാരണം രക്ത സമ്മർദം ക്രമാതീതമായി കുറച്ചു ആരോഗ്യത്തിനെ സാരമായി ബാധിക്കും ഇത്

മരണം വരെ സംഭവിക്കാവുന്ന ഒരു അവസ്ഥ ആണിത്. അത് പോലെ പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി കുറയ്ക്കുന്ന ഒരു പഴം ആണ് പപ്പായ. ബീജത്തിന്റെ അളവിനെയും ചലനത്തെയും ഇത് സാരമായി ബാധിക്കുന്നു .

പപ്പായയിൽ അടങ്ങിയിരിക്കുന്ന ലാറ്റക്സ് പലരിലും അലർജി ഉണ്ടാക്കുന്നു. ഗർഭാവസ്ഥയിൽ പപ്പായ കഴിക്കുന്നത് മൂലം അബോർഷൻ സംഭവിക്കാൻ ഇഡാ ഉണ്ട്. അതിനാൽ ഗർഭിണികൾ ആരംഭത്തിൽ പപ്പായ കഴിക്കുന്ന ശീലം മാറ്റണം. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ ജനതിക വൈകല്യങ്ങൾ ഉണ്ടാക്കുന്നു എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

അധികമായി പപ്പായ കഴിക്കുന്നത് അന്ന നാളത്തിനു തടസ്സം ഉണ്ടാകുന്നതിനാൽ പപ്പായ കഴിക്കുന്നതിൽ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. അധികമായാൽ അമൃതം വിഷം എന്ന് പറയും പോലെ ഒരു നിയന്ത്രണം ഏർപ്പെടുത്തി വേണം പപ്പായ കഴിക്കുവാൻ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments