Tuesday, January 7, 2025
Homeഅമേരിക്കവേൾഡ് മലയാളീ കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് സംഘടിപ്പിക്കുന്ന സമൂഹ വിവാഹം കോട്ടയത്ത് വച്ച് നടത്തപ്പെടുന്നു.

വേൾഡ് മലയാളീ കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് സംഘടിപ്പിക്കുന്ന സമൂഹ വിവാഹം കോട്ടയത്ത് വച്ച് നടത്തപ്പെടുന്നു.

നൈനാൻ മത്തായി

വേൾഡ് മലയാളീ കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിന്റെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായുള്ള സമൂഹ വിവാഹം അടുത്ത വര്ഷം ഒക്ടോബർ രണ്ടാം തീയതി കോട്ടയത്തുള്ള പ്രമുഖ ഓഡിറ്റോറിയത്തിൽവച്ചു നടത്തപ്പെടുമെന്നു സംഘാടകർ അറിയിച്ചു. ഓഡിറ്റോറിയത്തിന്റെയും സമൂഹവിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും വിശദ വിവരങ്ങൾ ഉടൻതന്നെ പ്രമുഖ വാർത്താ മാധ്യമങ്ങളിൽ കൂടി പ്രസിദ്ധപ്പെടുത്തുമെന്നും പ്രൊവിൻസിന്റെ ചുമതലപെട്ടവർ അറിയിച്ചു.

കേരളത്തിൽ സാമ്പത്തീകമായി ബുദ്ധിമുട്ടു അനുഭവിക്കുന്ന യുവതീ യുവാക്കളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയഞ്ചു ദമ്പതികളുടെ വിവാഹം നടത്തികൊടുക്കുവാനുള്ള ഒരു ബ്രിഹത് പദ്ധതിയാണ് പ്രൊവിൻസ് ഏറ്റെടുത്തിരിക്കുന്നത്. ഈ പദ്ധതിയുടെ പരിപൂർണ്ണ വിജയത്തിനായി ജൂലൈ പതിനാലാം തീയതി , ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് പ്രൊവിൻസിന്റെ പ്രസിഡന്റ് ശ്രീമാൻ നൈനാൻ മത്തായിയുടെ ബെൻസേലത്തുള്ള ഭവനത്തിൽ വച്ച് യോഗം കൂടുകയും വിവിധ സബ്‌കമ്മിറ്റികളെ തിരഞ്ഞെടുക്കുകയും ചെയ്തു. അപേക്ഷകളുടെ നിജസ്ഥിതി ഉറപ്പു വരുത്തുന്നതിനും അർഹതപ്പെട്ടവർക്ക് ഈ കാരുണ്യ പ്രവർത്തനത്തിന്റെ പ്രയോജനം ലഭ്യമാക്കുന്നതിനും കേരളത്തിൽ ഈ മേഖലയിൽ അനുഭവസമ്പത്തുള്ളവരെ ഉൾപ്പെടുത്തി പ്രൊവിൻസ് സമിതി രൂപീകരിച്ചിട്ടുണ്ട്. വരനും വധുവിനും സ്വർണ്ണാഭരണങ്ങൾ, വിവാഹ വസ്ത്രങ്ങൾ, ബ്യൂട്ടീഷ്യൻ, ആഡിറ്റോറിയം, ഫോട്ടോ & വീഡിയോ ഗ്രാഫി, ക്യാഷ്‌മണി എന്നിവ പ്രൊവിൻസ് വിവാഹ ചടങ്ങിനായി ക്രമീകരിക്കുന്നു.

ശ്രീമാൻ നൈനാൻ മത്തായിയുടെ ഭവനത്തിൽ വച്ച് നടന്ന യോഗത്തിൽ പ്രൊവിൻസിന്റെ ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗത പ്രസംഗം നടത്തി കഴിഞ്ഞ മീറ്റിംഗിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് നൈനാൻ മത്തായി അധ്യക്ഷ പ്രസംഗം നടത്തി. അശരണരായ ഇരുപത്തിയഞ്ചു യുവതീ യുവാക്കളുടെ വിവാഹം നടത്തി കൊടുക്കുന്നതിലൂടെ അൻപതു നിർധന കുടുംബങ്ങളെ നമ്മൾ കരുണയുടെ പാതയിലേക്ക് ബന്ധിപ്പിക്കുകയാണെന്നും അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ഈ ഒക്ടോബര് മാസം തിരുവന്തപുരത്തു വച്ച് നടക്കുന്ന വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ മീറ്റിംഗിൽ പങ്കെടുക്കുവാനായി അദ്ദേഹം കേരളത്തിൽ എത്തുമ്പോൾ സമൂഹ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും അവിടെ ഏകോപിച്ചു മാത്രമേ താൻ മടങ്ങുകയുള്ളുവെന്നും യോഗത്തിൽ ഉറപ്പു നൽകി. ചെയര്മാൻ മറിയാമ്മ ജോർജ് തന്റെ ആശംസാ പ്രസംഗത്തിൽ സമൂഹ വിവാഹത്തിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയും പ്രൊവിൻസിന്റെ നേതൃത്ത്വത്തിൽ ജൂൺ മാസം എട്ടാംതീയതി നടന്ന മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേയുടെ ആഘോഷ പരിപാടികൾ വിജയകരമാക്കി തീർക്കുവാൻ പ്രയത്നിച്ച എല്ലാ അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.

ട്രെഷറർ തോമസ്കുട്ടി വർഗീസ് സമൂഹ വിവാഹവുമായി ബന്ധപ്പെട്ട കണക്കു വിവരങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ഈ സമൂഹ വിവാഹത്തിന്റെ ഫണ്ട് ശേഖരണത്തിൽ സഹായിച്ച ഫിലാഡൽഫിയയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ, പ്രൊവിൻസിന്റെ മഹാമനസ്കരായ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങൾ, വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ അംഗങ്ങൾ ഒപ്പം ഗ്ലോബൽ അംഗങ്ങൾ എന്നിവരോടുള്ള കടപ്പാടും പ്രതിജ്ഞതയും യോഗത്തിൽ അറിയിച്ചു. ബാക്കി ആവശ്യമായ സാമ്പത്തീക സഹായം കണ്ടെത്തുന്നതിൽ ഉദാരമതികളായ സ്പോൺസർമാരെ സമീപിക്കുവാനും പ്രൊവിൻസ് അംഗങ്ങൾ ഏകാഭിപ്രായത്തോടെ തീരുമാനമെടുത്തു.

തോമസ്കുട്ടി വർഗീസ് നന്ദി പറഞ്ഞു. സമാപനപ്രാർത്ഥനയോടും അത്താഴ വിരുന്നോടും കൂടി യോഗം രാത്രി എട്ടുമണിയോടുകൂടി പര്യവസാനിച്ചു.

നൈനാൻ മത്തായി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments