Logo Below Image
Wednesday, April 2, 2025
Logo Below Image
Homeഅമേരിക്കടെക്സസ്സിൽ കാണാതായ 11 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം ട്രിനിറ്റി നദിയിൽ കണ്ടെത്തി 

ടെക്സസ്സിൽ കാണാതായ 11 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം ട്രിനിറ്റി നദിയിൽ കണ്ടെത്തി 

പോൾക്ക് കൗണ്ടി( ടെക്സസ്) – ലിവിംഗ്സ്റ്റണിലെ ഓഡ്രി കണ്ണിംഗ്ഹാമിൽ നിന്ന് കാണാതായ 11 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച യുഎസ് 59 ന് സമീപം ട്രിനിറ്റി നദിയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 15ന് കണ്ണിംഗ്ഹാമിന് ആംബർ അലർട്ട് നൽകിയിരുന്നു.

തിരോധാനത്തിൽ സംശയിക്കുന്ന വ്യക്തി, ഡോൺ സ്റ്റീവൻ മക്‌ഡൗഗൽ (42) ഫെബ്രുവരി 16 ന്, ആക്രമണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു . സാക്ഷികൾ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൻ്റെ കടും നീല 2003 ഷെവർലെ സബർബൻ കേസുമായി ബന്ധിപ്പിച്ചു പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

കണ്ണിംഗ്ഹാം അവളുടെ അയൽപക്കത്തെ ബസ് സ്റ്റോപ്പിൽ വെച്ച് വ്യാഴാഴ്ച സ്കൂൾ ബസ്സിൽ കയറേണ്ടതായിരുന്നു, എന്നാൽ സ്കൂൾ ബസ് കുന്നിംഗ്ഹാമിനെ എടുക്കുകയോ സ്കൂളിൽ റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ലെന്ന് സ്കൂൾ അധികൃതർ ഷെരീഫ് ഓഫീസിനെ അറിയിച്ചു.

കന്നിംഗ്ഹാമിൻ്റെ അച്ഛൻ്റെയും മുത്തശ്ശിയുടെയും വീടിനു പിന്നിലെ ക്യാമ്പറിലാണ് മക്ഡൗഗൽ താമസിച്ചിരുന്നതെന്ന് ചൊവ്വാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ പോൾക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഷെല്ലി സിറ്റൺ പറഞ്ഞു, കന്നിംഗ്ഹാമിൻ്റെ കൊലപാതകത്തിന് മക്ഡൗഗലിനെതിരെ അറസ്റ്റ് വാറണ്ട് അധികൃതർ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

കണ്ണിംഗ്ഹാമിൻ്റെ മരണകാരണം അധികൃതർ വെളിപ്പെടുത്തിയില്ല; കുട്ടിയുടെ മൃതദേഹം ഹാരിസ് കൗണ്ടി മെഡിക്കൽ എക്സാമിനർക്ക് അയച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments