വെൻ്റ്‌നോർ, ന്യൂജേഴ്‌സി– ബിസിനസുകളിലെ ആളുകളിൽ നിന്നുള്ള പെർമിറ്റ് പേയ്‌മെൻ്റുകൾ അപഹരിച്ചതിനു ന്യൂജേഴ്‌സിയിലെ വെൻ്റ്‌നർ കോഡ് എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർക്കെതിരെ ഗ്രാൻഡ് ജൂറി നിരവധി കേസുകളിൽ കുറ്റം ചുമത്തിയതായി അറ്റ്‌ലാൻ്റിക് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.
കോടതി രേഖകൾ അനുസരിച്ച്, എഗ് ഹാർബർ ടൗൺഷിപ്പിലെ 37 കാരിയായ മിഷേൽ കാൽഡെറോൺ 2021 ജനുവരിക്കും 2023 ജൂണിനും ഇടയിൽ $91,000-ത്തിലധികം തുക അപഹരിച്ചതായി പറയുന്നു.
ഓഗസ്റ്റിലാണ് ആദ്യം കുറ്റം ചുമത്തിയത്. ഔദ്യോഗിക കൃത്യവിലോപം, ഭരമേൽപ്പിച്ച സ്വത്തിൻ്റെ ദുരുപയോഗം, മോഷണം നടത്താൻ കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയറിൽ മാറ്റം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 16 നാണ് സംശയങ്ങൾ ഉയർന്നത്, പ്രോസിക്യൂട്ടർ ഓഫീസ് പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് & അക്കൗണ്ടബിലിറ്റി യൂണിറ്റും വെൻ്റ്‌നർ പോലീസും സംയുക്ത അന്വേഷണത്തിന് തുടക്കമിട്ടു..
പാർക്കിംഗ് പെർമിറ്റുകൾ, ഡംപ്സ്റ്റർ പെർമിറ്റുകൾ, ബിൽഡിംഗ് പെർമിറ്റുകൾ, സോണിംഗ് പെർമിറ്റുകൾ എന്നിവയ്‌ക്ക് നൽകുന്ന പണം കൈപ്പറ്റിയതിന്റെ രേഖകൾ അവ ഉണ്ടായിരിക്കേണ്ട ലോഗുകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ പറയുന്നു. അത് മറയ്ക്കാൻ റെക്കോർഡുകൾ ക്രമീകരിക്കാൻ അവർ ഒരു സിറ്റി കമ്പ്യൂട്ടർ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
ഇപ്പോൾ കേസ് വിചാരണയിലേക്ക് നീങ്ങുകയാണ്.