സാലഡിനായി ഉപയോഗിക്കുന്ന കുക്കുമ്പർ ഉപയോഗിക്കുന്നതിനു മുൻപ് ശ്രദ്ധിക്കുക, സാൽമൊണല്ല സാധ്യതയുള്ളതിനാൽ, ഫ്രഷ് സ്റ്റാർട്ട് പ്രൊഡ്യൂസ് സെയിൽസ് ഇൻക്., യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമായി ചേർന്ന്, മുഴുവൻ കുക്കുമ്പറും തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു.
“പെൻസിൽവാനിയ അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് പരിശോധനയ്‌ക്കെടുത്ത ഒരു സാമ്പിളിൽ സാൽമൊണല്ല പോസിറ്റീവ് ആണെന്ന് പെകമ്പനിയെ അറിയിച്ചതിനെ തുടർന്നാണ് തിരിച്ചുവിളിക്കാൻ ആരംഭിച്ചത്..
അലബാമ, ഫ്ലോറിഡ, ജോർജിയ, ഇല്ലിനോയിസ്, മേരിലാൻഡ്, നോർത്ത് കരോലിന, ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഒഹായോ, പെൻസിൽവാനിയ, സൗത്ത് കരോലിന, ടെന്നസി, വിർജീനിയ, വെസ്റ്റ് വിർജീനിയ എന്നിവയുൾപ്പെടെ 14 സംസ്ഥാനങ്ങളിലെ റീട്ടെയിൽ വിതരണ കേന്ദ്രങ്ങൾ, മൊത്തക്കച്ചവടക്കാർ, ഫുഡ് സർവ്വീസ് വിതരണക്കാർ എന്നിവരിലേക്ക് ബൾക്ക് കാർട്ടണുകളിൽ മെയ് 17 മുതൽ 21 വരെ അയച്ചതാണ് തിരിച്ചു വിളിച്ചത്.
തിരിച്ചുവിളിച്ച കുക്കുമ്പറിൽ എന്തെങ്കിലും അസുഖങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. തിരിച്ചുവിളിച്ച കുക്കുമ്പർ കടും പച്ചയും ഏകദേശം 1.5 മുതൽ 2 ഇഞ്ച് വരെ വ്യാസവും 5 മുതൽ 9 ഇഞ്ച് വരെ നീളവുമാണ്. ഈ തിരിച്ചുവിളിയിൽ മിനി കുക്കുമ്പറുകളും ഇംഗ്ലീഷ് കുക്കുമ്പറുകളും ഉൾപ്പെടുത്തിയിട്ടില്ല.
സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച്, സാൽമൊണല്ല ബാധിച്ച മിക്ക ആളുകളും വയറിളക്കം, പനി, വയറുവേദന എന്നിവ അനുഭവിക്കുന്നു.
മിക്ക ആളുകളിലും നാലോ ഏഴോ ദിവസങ്ങൾക്ക് ശേഷം ചികിത്സയില്ലാതെ സുഖം പ്രാപിക്കുന്നു. എന്നാൽ ചിലർ — പ്രത്യേകിച്ച് 5 വയസ്സിന് താഴെയുള്ള കുട്ടികളും 65 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരും അല്ലെങ്കിൽ ദുർബലമായ പ്രതിരോധശേഷി ഉള്ളവരും — വൈദ്യചികിത്സയോ ആശുപത്രിവാസമോ വേണ്ടിവരാമെന്ന് CDC പ്രസ്താവിച്ചു.