ഫാൾസിംഗ്ടൺ, പെൻസിൽവാനിയ – മാർച്ച് 16 ന് ഫാൾസ് ടൗൺഷിപ്പിലെ ലെവിറ്റൗൺ സെക്ഷനിൽ മൂന്ന് മാരകമായ വെടിവയ്പ്പുകളും കാർജാക്കിംഗും നടത്തിയ ആന്ദ്രേ ഗോർഡൻ ജൂനിയർ (26)ആദ്യമായി പെൻസിൽവാനിയയിലെ കോടതിയിൽ ഹാജരായി.
10 മിനിറ്റ് നീണ്ട പ്രാഥമിക വിചാരണയിൽ, ജഡ്ജി ജോൺ ഗാലോവേ ജാമ്യം നിരസിക്കുകയും കോടതിയിൽ അഭിഭാഷകനില്ലാതെ ഹാജരായ ഗോർഡനോട് തൻ്റെ പ്രായപൂർത്തിയാകാത്ത കുട്ടികളെയും താൻ ചുമത്തിയ കുറ്റകൃത്യങ്ങൾക്ക് സാക്ഷികളായ മറ്റ് ബന്ധുക്കളെയും ബന്ധപ്പെടരുതെന്ന് ഉത്തരവിടുകയും ചെയ്തു. മൂന്ന് ഫസ്റ്റ്-ഡിഗ്രി കൊലപാതകം ഉൾപ്പെടെയുള്ള കുറ്റാരോപണങ്ങളാണ് പ്രതി നേരിടുന്നത്.
ബുധനാഴ്ച ഗോർഡൻ ന്യൂജേഴ്‌സിയിലെ കൈമാറ്റ വിചാരണ ഒഴിവാക്കുകയും പെൻസിൽവാനിയയിലെ ബക്സ് കൗണ്ടിയിലെ ഉദ്യോഗസ്ഥരിലേക്ക് മാറ്റുകയും ചെയ്തതായി പ്രോസിക്യൂട്ടർമാരും ന്യൂജേഴ്‌സി കോടതിയുടെ വക്താവും അറിയിച്ചു.
മാർച്ച് 16 ന് പെൻസിൽവാനിയയിലെ ഫാൾസ് ടൗൺഷിപ്പിലെ ലെവിറ്റൗണിലേക്ക് പോകുന്നതിന് മുമ്പ് ഗോർഡൻ ന്യൂജേഴ്‌സിയിലെ ട്രെൻ്റണിൽ ഒരു വാഹനം കാർജാക്ക് ചെയ്തതായി അധികൃതർ പറഞ്ഞു.
അവിടെ വെച്ച് തൻ്റെ രണ്ടാനമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ, ശേഷം ലെവിറ്റൗണിലെ രണ്ടാമത്തെ വീട്ടിലേക്ക് വാഹനമോടിച്ച് ഭാര്യയേയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. മക്കളുടെ അമ്മൂമ്മയെ റൈഫിൾ കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്.
മരിച്ചവരിൽ ഗോർഡൻ്റെ 52 വയസ്സുള്ള രണ്ടാനമ്മ കാരെൻ ഗോർഡൻ (52) സഹോദരി കേര ഗോർഡൻ (13); ടെയ്‌ലർ ഡാനിയൽ(25, ഗോൾഡന്റെ ഭാര്യ, ജില്ലാ അറ്റോർണി പറഞ്ഞു. ഭാര്യയെ വെടിവെച്ചപ്പോൾ ഗോർഡൻ്റെ മക്കൾ അവിടെയുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.ഗോർഡൻ പിന്നീട് മോറിസ്‌വില്ലിൽ വച്ച് രണ്ടാമത്തെ വാഹനം ജാക്ക് ചെയ്ത് ട്രെൻ്റണിലേക്ക് മടങ്ങിയെന്ന് അധികൃതർ പറഞ്ഞു.
പെൻസിൽവാനിയയിലെ ബക്സ് കൗണ്ടിയിലെ സെൻ്റ് പാട്രിക്സ് ഡേ പരേഡ് റദ്ദാക്കാനും സെസെം സ്ട്രീറ്റ് തീം അമ്യൂസ്മെൻ്റ് പാർക്കും മറ്റ് നിരവധി ബിസിനസ്സുകളും അടച്ചുപൂട്ടാനും ഈ കൊലപാതകങ്ങൾ കാരണമായി.
പെൻസിൽവാനിയ ഡെമോക്രാറ്റിക് ഗവർണർ ജോഷ് ഷാപ്പിറോ, താൻ ഗവർണറായിരിക്കുമ്പോൾ വധശിക്ഷ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. 1999-ലാണ് സംസ്ഥാനത്തെ ഏറ്റവും പുതിയ വധശിക്ഷ നടന്നത്.