Thursday, January 2, 2025
Homeഅമേരിക്കറെസിഡൻഷ്യൽ മോണ്ട്‌ഗോമറി കൗണ്ടി പരിസരത്ത് ജോഗിംഗിനിടെ യുവതി ആക്രമിക്കപ്പെട്ടു

റെസിഡൻഷ്യൽ മോണ്ട്‌ഗോമറി കൗണ്ടി പരിസരത്ത് ജോഗിംഗിനിടെ യുവതി ആക്രമിക്കപ്പെട്ടു

നിഷ എലിസബത്ത്

മോണ്ട്‌ഗോമറി, പെൻസിൽവാനിയ — ചൊവ്വാഴ്ച വൈകുന്നേരം ജോഗിങ്ങിനിടെ ഒരു യുവതിയെ ആക്രമിച്ച പ്രതിയെ മോണ്ട്ഗോമറി ടൗൺഷിപ്പിലെ പോലീസ് തിരയുന്നു.

മോണ്ട്‌ഗോമറി ടൗൺഷിപ്പിലെ ലോംഗ്‌ലീറ്റ്, വെസ്റ്റ്ഗേറ്റ് ഡ്രൈവ്‌സ് ഏരിയയിൽ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. യുവതിയുടെ കണ്ണിന് നിസാര പരിക്കേറ്റിട്ടുണ്ട്. ആക്രമിക്കപ്പെട്ട ശേഷം വീട്ടിലേക്ക് ഓടിയെത്തിയ യുവതി പോലീസിന് റിപ്പോർട്ട്‌ ചെയ്തു. ഏകദേശം 20 വയസ്സ് പ്രായമുള്ള ആളാണ്, ആറടി ഉയരവും മെലിഞ്ഞ ശരീര പ്രകൃതവുമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ലഫ്റ്റനൻ്റ് പീപ്പിൾസ് പറയുന്നതനുസരിച്ച്, പ്രതിയുടെ വീഡിയോയോ ചിത്രമോ ഇപ്പോൾ പോലീസിൻ്റെ പക്കലില്ല. അക്രമിയെന്ന് ആരോപിക്കപ്പെടുന്നയാളെ തിരിച്ചറിയാൻ, ഉദ്യോഗസ്ഥർ അയൽപക്കത്തെ വീടുകളിലെ നിരീക്ഷണ വീഡിയോ തിരയുകയും ചെയ്തു.

“ഒറ്റപ്പെട്ട” “അതുല്യ” സംഭവമെന്നാണ് പോലീസ് ഇതിനെ വിളിക്കുന്നത്.
“മോണ്ട്ഗോമറി ടൗൺഷിപ്പിൽ മാത്രമല്ല, ചുറ്റുമുള്ള ടൗൺഷിപ്പുകളിലും ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല,” ലെഫ്റ്റനൻ്റ് പീപ്പിൾസ് പറഞ്ഞു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ മോണ്ട്‌ഗോമറി ടൗൺഷിപ്പ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഡിറ്റക്‌റ്റീവ് ഡിവിഷനുമായി (215) 362-2301 എന്ന നമ്പറിലോ police@montpd.org എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments