പെൻസിൽവാനിയ — പെൻസിൽവാനിയ നിവാസികൾക്ക് റിയൽ ഐഡി എടുക്കുവാനുള്ള സമയപരിധി മെയ് 7 ചൊവ്വാഴ്ച മുതൽ ഒരു വർഷമാണ്.
പെൻസിൽവാനിയക്കാർക്ക് ഒരു ഡൊമസ്റ്റിക്ക്-കൊമേഴ്‌സ്യൽ ഫ്‌ളൈറ്റിൽ കയറുന്നതിനോ, ഫെഡറൽ കെട്ടിടത്തിൽ പ്രവേശിക്കുന്നതിനോ 2025 മെയ് 7 മുതൽ, ഒരു റിയൽ ഐഡി-അനുയോജ്യമായ ഡ്രൈവിംഗ് ലൈസൻസ്/ഫോട്ടോ ഐഡി കാർഡ് അല്ലെങ്കിൽ ഫെഡറൽ സ്വീകാര്യമായ മറ്റൊരു ഐഡൻ്റിഫിക്കേഷൻ (സാധുവായ പാസ്‌പോർട്ട് അല്ലെങ്കിൽ സൈനിക ഐഡി പോലുള്ളവ) ആവശ്യമാണ്.
9/11 ഭീകരാക്രമണത്തിന് ശേഷം, ഡ്രൈവിംഗ് ലൈസൻസുകൾക്കും തിരിച്ചറിയൽ കാർഡുകൾക്കും ചില സുരക്ഷാ മാനദണ്ഡങ്ങൾ ഫെഡറൽ ഗവൺമെൻ്റ് ആവശ്യപ്പെട്ടിരുന്നു. 2005-ൽ, ആ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനായി കോൺഗ്രസ് റിയൽ ഐഡി നിയമം പാസാക്കി. COVID-19 പാൻഡെമിക് കാരണം ഐഡി കാർഡ് എടുക്കുവാനുള്ള സമയപരിധി ഉദ്യോഗസ്ഥർ പലതവണ മാറ്റിവച്ചിരുന്നു. പുതിയ സമയപരിധി മെയ് 7 ചൊവ്വാഴ്ച മുതൽ 2025 മെയ് 7 വരെയാണ്. ഇതൊക്കെയാണെങ്കിലും, റിയൽ ഐഡി ഓപ്ഷണലായി തുടരുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിന് പകരമായി സാധുവായ പാസ്‌പോർട്ട് ഉപയോഗിക്കാം.
വാഹനമോടിക്കുന്നതിനോ വോട്ടുചെയ്യുന്നതിനോ ആശുപത്രികളിൽ പ്രവേശിക്കുന്നതിനോ പോസ്റ്റ് ഓഫീസിൽ പ്രവേശിക്കുന്നതിനോ ഫെഡറൽ കോടതികളിൽ പ്രവേശിക്കുന്നതിനോ സാമൂഹിക സുരക്ഷയോ വെറ്ററൻസ് ആനുകൂല്യങ്ങളോ പോലുള്ള ഫെഡറൽ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതിനായി നിങ്ങൾക്ക് ഒരു റിയൽ ഐഡി ആവശ്യമില്ലെന്ന് PennDOT പറയുന്നു.