ഫിലഡൽഫിയ: പമ്പ മലയാളി അസ്സോസിയേഷന്റെ വാർഷിക കുടുംബ സംഗമവും, 2024-ലെ പ്രവർത്തനോത്ഘാടനവും, മാത്യദിനാഘോഷവും സംയുക്തമായി മെയ് 11-ന് ശനിയാഴ്ച വൈകുന്നേരം 5-മണിക്ക് പമ്പ ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്ററിൽ സമുചിതമായി കൊണ്ടാടി.
പമ്പ പ്രസിഡന്റ്റ് റവ: ഫിലിപ്പ് മോഡയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഘോഷ കമ്മറ്റി ചെയർമാൻ അലക്സ് തോമസ് ഏവരെയും സ്വാഗതം ചെയ്തു. കവയിത്രിയും സാംസ്ക്കാരിക പ്രവർത്തകയുമായ സോയ നായർ മുഖ്യ അതിഥിയായി മാത്യദിന സന്ദേശം നൽകി.
അമ്മമാർ കുട്ടികളുടെ ജീവിതത്തിലും സ്വഭാവരൂപവൽക്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊണ്ട് സംസാരിച്ച സോയ നായർ അമ്മമാരെ ഒരു ദിവസം മാത്രം സ്നേഹിച്ചാലും ആദരിച്ചാലും പോരാ ജീവിതത്തിൻ്റെ ഓരോ നിമിഷങ്ങളിലും അമ്മമാർക്ക് സ്നേഹവും കരുതലും നൽകണമെന്നും പറഞ്ഞു. അമ്മമാരെ അനുമോദിച്ചും, ആദരിച്ചുകൊണ്ടും പൂക്കളും സമ്മാനങ്ങളും നൽകി
പെൻസിൽവേനിയ സ്റ്റേറ്റ് റെപ്രസ്‌ൻറ്റേറ്റീവ് ജാരറ്റ് സോളമൻ, ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി പ്രതിനിധി സുധ കർത്ത, ട്രൈസ്റ്റേറ്റ് കേരളഫോറം ചെയർമാൻ അഭിലാഷ് ജോൺ, വിവിധ സാംസ്‌കാരിക സംഘടനകളുടെ സാരഥികളായ ജോർജ്ജ് നടവയൽ (ഓർമ്മ പ്രസിഡൻ്റ്), ഫീലിപ്പോസ് ചെറിയാൻ, (ഫ്രൺട്‌സ് ഓഫ് തിരുവല്ല പ്രസിഡൻ്റ്) ഫൊക്കാന സ്ഥാനാർത്ഥികളായ രാജൻ സാമുവൽ, റോണി വറുഗീസ്, എന്നിവരോടൊപ്പം ഡോ. ഈപ്പൻ ഡാനിയേൽ, മോഡി ജേക്കബ്, തോമസ് പോൾ, ജോർജ്ജുക്കുട്ടി ലൂക്കോസ് എന്നിവരും ആശംസകൾ നേർന്നു.
എലിസബത്ത് മാത്യുവും, രാജു പി. ജോണും ചേർന്നൊരുക്കിയ സംഗീതവിരുന്ന് ആഘോഷങ്ങളെ മികവുറ്റതാക്കി. പമ്പ വൈസ് പ്രസിഡന്റ് ജോർജ്ജ് ഓലിക്കലും, വിമൻസ് ഫോറം ചെയർപേഴ്‌സൺ വൽസ തട്ടാർകുന്നേലും പൊതുയോഗം നിയന്ത്രിച്ചു. ജോയി തട്ടാർകുന്നേൽ, ജേക്കബ് കോര, ജോർജ്ജ് പണിക്കർ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ജനറൽ സെക്രട്ടറി ജോൺ പണിക്കർ നന്ദിപ്രകാശനം നടത്തി. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു.
ജോർജ്ജ് ഓലിക്കൽ