Friday, December 27, 2024
Homeഅമേരിക്കഓർമാ ഇൻ്റർനാഷണൽ സ്പീച് കോമ്പറ്റീഷൻ രണ്ടാം റൗണ്ട് : ഭാരത മിസ്സൈൽ വനിത ഡോ. ടെസ്സി...

ഓർമാ ഇൻ്റർനാഷണൽ സ്പീച് കോമ്പറ്റീഷൻ രണ്ടാം റൗണ്ട് : ഭാരത മിസ്സൈൽ വനിത ഡോ. ടെസ്സി തോമസ് ഉദ്ഘാടനം ചെയ്യും

(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ/പാലാ: ഓർമാ ഇൻ്റർനാഷണൽ സ്പീച് കോമ്പറ്റീഷൻ രണ്ടാം റൗണ്ട് , ഭാരത മിസ്സൈൽ വനിത, ഡോ. ടെസ്സി തോമസ്, മാർച്ച് 23 ശനിയാഴ്ച്ച, ഇന്ത്യൻ സമയം വൈകുന്നേരം 6 മണിയ്ക്ക് ഉദ്ഘാടനം ചെയ്യും. മത്സരാർത്ഥികളുടെ എണ്ണം കൊണ്ടും, ക്രമീകരണ നൂതനതകൾകൊണ്ടും, അറിയപ്പെട്ടിടത്തോളം ലോകത്തിലെ, ഇത്തരത്തിൽ “സൂപ്പർ ഡ്യൂപ്പറായ” പ്രസംഗമത്സര പരിശീലനഘട്ടത്തിൻ്റെ, ഭദ്രദീപം തെളിയ്ക്കലും, ഭാരതത്തിൻ്റെ മിസ്സൈൽ വനിത, ഡോ. ടെസ്സി തോമസ് നിർവഹിക്കും.

വിധ രാജ്യങ്ങളിലെ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത, ആയിരങ്ങളിൽ നിന്ന് മാറ്റു തെളിയിച്ച, 200 യുവവാഗ്മികളും, അവരുടെ അദ്ധ്യാപകരും മാതാപിതാക്കളും , ഓർമ്മാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ പ്രൊമോട്ടേഴ്സായി ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ നിന്ന് സഹകരിക്കുന്ന സാമൂഹ്യ പ്രവർത്തകരും, ഈ സൂം മീറ്റിങ്ങിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജോസ് തോമസ് ( ഓർമാ ഇൻ്റർനാഷണൽ ടലൻ്റ് പ്രൊമോഷൻ ഫോറം ചെയർ):1- 412- 656-4853, എബി ജോസ് ( ഓർമാ ഇൻ്റർനാഷണൽ ടലൻ്റ് പ്രൊമോഷൻ ഫോറം സെക്രട്ടറി)91-944-770-2117, ജോസ് ആറ്റുപുറം (ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർ): 1-267-231-4643, ഷാജീ അഗസ്റ്റിൻ ( ഓർമാ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറി) : 91-944-730-2306, ജോർജ് നടവയൽ ( ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ്) 1-215-494-6420.

(പി ഡി ജോർജ് നടവയൽ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments