Monday, December 23, 2024
Homeഅമേരിക്കഓർമാ ഇൻ്റർനാഷണൽ അമേരിക്കാ റീജിയൺ: അലക്സ്-സർജൻ്റ് ബ്ളെസ്സൺ- റോബർട് -ഷൈലാ നേതൃത്വം

ഓർമാ ഇൻ്റർനാഷണൽ അമേരിക്കാ റീജിയൺ: അലക്സ്-സർജൻ്റ് ബ്ളെസ്സൺ- റോബർട് -ഷൈലാ നേതൃത്വം

(പി ഡി ജോർജ് നടവയൽ)

ന്യൂയോർക്ക്: ഓർമാ ഇൻ്റർനാഷണൽ അമേരിക്കാ റീജിയണ്, സാമൂഹ്യ പ്രവർത്തകൻ അലക്സ് തോമസിൻ്റെ നേതൃത്വത്തിൽ, നവ ഭരണസമിതി ചുമതലയേറ്റു. സർജൻ്റ് ബ്ളെസ്സൺ മാത്യൂ (വൈസ് പ്രസിഡൻ്റ്), അലക്സ് അബ്രാഹം (സെക്രട്ടറി), ഷൈലാ രാജൻ (ജോയിൻ്റ് സെക്രട്ടറി), റോബർട് ജോൺ അരീച്ചിറ (ട്രഷറാർ).

“ജനറേഷൻ ആൽഫാ എന്നുള്ള ഇന്നത്തെ കാലഘട്ടത്തിൽ മലയാളികളുടെ സകല- രാജ്യ- കുടിയേറ്റ -വ്യാപ്തിയ്ക്കനുസൃതമായി, രാജ്യാന്തര സംഘടനയെന്ന നിലയ്ക്ക് ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷൻ ഇൻ്റർനാഷണൽ (ഓർമാ ഇൻ്റർനാഷണൽ) വളരണമെന്ന കാഴ്ച്ചപ്പാടോടെ, ഓർമാ ഇൻ്റർനാഷണലിൻ്റെ തലസ്ഥാന രാജ്യമായ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് , വളർച്ച പകരുകയാണ് ദൗത്യം” എന്ന് അലക്സ് തോമസ് പ്രറഞ്ഞു. ന്യൂയോർക്ക് കേന്ദ്രമാക്കി, ഫൊക്കാനയിലും മലയാളി സംഘടനകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധയൂന്നി, നേതൃ രംഗത്ത് തിളക്കം പുലർത്തുന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകനാണ് അലക്സ് തോമസ്. ഫാമിലി നേഴ്സ് പ്രാക്ടീഷണറായ അലക്സ് അബ്രാഹം (സെക്രട്ടറി), കേരളാ നേഴ്സിങ്ങ് മേഖലയിൽ വിദ്യാഭ്യാസ പുരോഗമന മാറ്റങ്ങൾക്കുള്ള ചാലക നേതൃത്വം വഹിച്ച്, സംഘാടക പാടവം മുദ്രയാക്കി, ഫൊക്കാനയിലും വ്യക്തിത്വം ഉറപ്പിച്ചിട്ടുണ്ട്.

ന്യൂയോർക്കിലെ ഹഡ്മയുടെ പ്രസിഡൻ്റ് എന്ന നിലയിൽ പ്രാഗത്ഭ്യം തെളിച്ച റോബർട് അരീച്ചിറ (ട്രഷറാർ) പ്രസംഗകല, ചെസ്സ് ഗെയിം, കാവ്യാലാപന ചാതുര്യം, ജേസീസ്, വൈ എം സി ഏ, എന്നിങ്ങനെ വിവിധ രംഗങ്ങളിൽ, മികവു പുലർത്തുന്ന സംഘാടകനാണ്. സാർജൻ്റ് ബ്ലസൻ മാത്യൂ (വൈസ് പ്രസിഡൻ്റ്), അമേരിക്കയിൽ പൊലീസ് സേവനരംഗത്ത് സാർജൻ്റ് ആണ്, വിവിധ നേതൃ രംഗങ്ങളിൽ യുവതയുടെ വക്താവായി ശോഭിയ്ക്കുന്നു. ഷൈലാ രാജൻ (ജോയിൻ്റ് സെക്രട്ടറി), മെഡിക്കൽ പ്രൊഫഷണൽ ആയി സേവനം ചെയ്യുന്നു, കലാകാരിയാണ്, വിവിധ സംഘടനകളിൽ നേതൃ പാടവം പുലർത്തുന്നു.

മനുഷ്യ സ്നേഹ നിർഭരമായ, കേരളാ-പാരമ്പര്യ-പുരോഗമന-സേവന കുടുംബ-മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി, പുതു തലമുറയെ, മലയാള സാഹോദര്യത്തിൻ്റെയും, ലോക സേവന ഔത്സുക്യങ്ങളുടെയും, സംഘചേതനയിൽ പരിശീലിപ്പിക്കുക എന്ന ദൗത്യത്തിലാണ്, ഓർമാ ഇൻ്റർനാഷനൽ പ്രവർത്തിക്കുന്നത്. 2009ൽ ഫിലഡൽഫിയയിലാണ് ഓർമാ ഇൻ്റർനാഷനൽ ആരംഭം കുറിച്ചത്. വിവിധ രാജ്യങ്ങളിൽ ഓർമാ ഇൻ്റർനാഷണലിൻ്റെ റീജിയണുകളും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ലയൺസ് ഇൻ്റർനാഷനൽ, ജേസീസ് ഇൻ്റർനാഷണൽ എന്നീ പ്രസ്ഥാനങ്ങൾ അമേരിക്കയിൽ ആരംഭിച്ച് ലോകമെമ്പാടും പ്രസക്തമായതു പോലെ , വിശ്വജനീന മലയാളികളുടെ ആധുനിക രാജ്യാന്തര സംഘടന എന്ന ദീർഘകാല ലക്ഷ്യത്തെ മുൻനിർത്തിയാണ്, ഓർമാ ഇൻ്റർനാഷണൽ നിലകൊള്ളുന്നത്.

പ്രഗത്ഭരായ മലയാളി യുവാക്കളുടെ മികവുകളെ സ്വരുക്കൂട്ടി സാഹോദര്യത്തിൻ്റെ ആഗോള മലയാള യുഗം കൈവരിയ്ക്കുന്നതിൻ്റെ തുടക്കമെന്ന നിലയിൽ ആർംഭിച്ച, ഓർമാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ മുഖ്യ അജണ്ടയായി മാറിയിരിക്കുന്നു. മോട്ടിവേഷണൽ എഡ്യൂക്കേറ്ററും അമേരിക്കയിൽ അദ്ധ്യാപകനുമായ ജോസ് തോമസിൻ്റെ നേതൃത്വത്തിൽ, ഓർമാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ, ആഗോള മലയാളികളുടെ പങ്കാളിത്തം കൊണ്ട് വിജയ പതാക ഉയർത്തുന്ന വേളയിൽ, ഓർമാ ഇൻ്റർനാഷണൽ അമേരിക്കാ പ്രൊവിൻസിൻ്റെ പുതിയ ഭാരവാഹികൾക്ക് ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ, സെക്രട്ടറി ഷാജി അഗസ്റ്റിൻ, ട്രഷറാർ റോഷിൻ പ്ളാമൂട്ടിൽ, പബ്ളിക് അഫ്ഫയേഴ്സ് ചെയർ വിൻസൻ്റ് ഇമ്മാനുവേൽ, ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, ലീഗൽ ഫോറം ചെയർ അറ്റേണി ജോസ് കുന്നേൽ, ഫിനാൻഷ്യൽ മനേജ്മെൻ്റ് ചെയർ സജി സെബാസ്റ്റ്യൻ , ജൊ തോമസ്, കേരളാ ചാപ്റ്റർ പ്രസിഡൻ്റ് കുര്യാക്കോസ് മാണിവയലിൽ എന്നിവർ വീഡിയോ കോൺഫെറൻസിൽ ആശംസകൾ നേർന്നു.

(പി ഡി ജോർജ് നടവയൽ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments