Friday, December 27, 2024
Homeഅമേരിക്കപാപത്തിന്റെ വൻ മതിലുകൾ തകർക്കപ്പെടണം, എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ

പാപത്തിന്റെ വൻ മതിലുകൾ തകർക്കപ്പെടണം, എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ

-പി പി ചെറിയാൻ

ന്യൂയോർക്ക്: വിവിധ തലങ്ങളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന സഭകൾക്കും,സമൂഹത്തിനും ദൈവീക ശബ്ദം കേൾക്കുന്നതിനുള്ള കേൾവി നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കുന്നതിനു തടസ്സമായി ചുറ്റുപാടും കെട്ടിയുയർത്തപ്പെട്ടിരിക്കുന്ന പാപത്തിന്റെ വൻ മതിലുകൾ തകർക്കപ്പെടണം. മാത്രമല്ല ദൈവം നമ്മെ ഭരമേൽപിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരാകുകയും വേണമെന്ന് നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപൻ റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉധബോധിപ്പിച്ചു.പുറപ്പാട് മൂന്നിന്റെ ഒന്ന് മുതൽ പത്തു വരെയുള്ള വാക്യങ്ങളെ ആധാരമാക്കി മോശയുടെ ജീവിതത്തെ കുറിച്ച് പ്രതിപാദിക്കുകയായിരുന്നു തിരുമേനി.

ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 14 ചൊവാഴ്ച ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച പത്താമത് വാർഷീക സമ്മേളനത്തില്‍ മുഖ്യ സന്ദേശം നൽക്കുകയായിരുന്നു എപ്പിസ്കോപ്പ. റവ മാത്യു വർഗീസ്, വികാരി ന്യൂജേഴ്‌സി എംടിസി, റാൻഡോൾഫ് പ്രാരംഭ പ്രാർത്ഥന നടത്തി.

ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന GFA വേൾഡിൻ്റെ സ്ഥാപകനും പ്രസിഡന്റും കൂടിയായ കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ. ഡോ. കെ പി യോഹന്നാന്റെ സ്മരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്.

അഞ്ചു പേരായി ആരംഭിച്ച പ്രാർത്ഥനയിൽ പത്തു വര്ഷം പിന്നിടുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം പേർ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും,സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാർ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചതും നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തിൽ ശ്രീ. സി.വി. സാമുവൽ, ഡിട്രോയിറ്റ് പറഞ്ഞു .ഈ ദിവസങ്ങളിൽ ജന്മദിനവും , വിവാഹ വാർഷീകവും ആഘോഷിക്കുന്ന ഐ പി എൽ അംഗങ്ങളെ അനുമോദിക്കുകയും തുടർന്ന് സ്വാഗതം ആശംസികുകയും ചെയ്തു

മേൽപട്ടത്വ ശുശ്രുഷയിൽ ഇന്ന് (മെയ് 14) ഇരുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന : മലങ്കര മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാക്കു ഐ പി എൽ കുടുംബമായി ആശംസകൾ അറിയിച്ചു.2024 ജനുവരി മാസം ഒന്നു മുതൽ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്തത്. നിലവിൽ ബിഷപ് ഡോ. മാർ പൗലോസ് ക്രിസ്തിയ സഭകളുടെ ലോക കൗൺസിലിന്റെ (WCC) എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഇന്ത്യയിലെ ക്രിസ്തിയ സഭകളെ പ്രതിനിധികരിച്ച് ഏക അംഗം കൂടിയാണെന്ന് ടി.എ. മാത്യു പറഞ്ഞു.തുടർന്ന് മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി..

ശ്രീ.ജോസഫ് ടി.ജോർജ് (രാജു), ഹൂസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ.എൻ.വൈ ജോർജ് എബ്രഹാം കല്ലൂപ്പാറയുടെ സമാപന പ്രാർത്ഥനകും .ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. ശ്രീ. അലക്സ് തോമസ്, ജാക്സൺ, നന്ദി പറഞ്ഞു.ഷിജു ജോർജ്ജ്സാങ്കേതിക പിന്തുണ:നൽകി

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments