Logo Below Image
Sunday, June 22, 2025
Logo Below Image
Homeഅമേരിക്കഡാളസ്സിൽ ദേശീയ വടംവലി മത്സരം ഇന്ന് (ശനിയാഴ്ച)

ഡാളസ്സിൽ ദേശീയ വടംവലി മത്സരം ഇന്ന് (ശനിയാഴ്ച)

-പി പി ചെറിയാൻ

ഡാളസ്: ഡാളസ്സിൽ കേരള അസോസിയേഷൻ ഓഫ് ഡാലസ് ,ഇന്ത്യ കൾച്ചറൽ എജുക്കേഷൻ സെൻറർ സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ വടംവലി മത്സരം ശനിയാഴ്ച രാവിലെ 10 മണിക്കു ആരംഭിക്കും

1976 ആരംഭിച്ച കേരള അസോസിയേഷൻ ആദ്യമായാണ് ഒരു നാഷണൽ വടംവലി മത്സരം സംഘടിപ്പിക്കുന്നത് .ജൂൺ 22 ആം തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ആവേശകരമായ മത്സരം നടക്കുന്നത്

ഗാർലാൻഡ് സിറ്റിയിലുള്ള സെൻറ് തോമസ് കാത്തലിക്ക് ചർച്ച് പാർക്കിംഗ് ലോട്ടിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നതെന്നും പുരുഷന്മാരുടെ 9 ടീമുകളും വനിതകളുടെ മൂന്ന് ടീമുകളുമാണ് മാറ്റുരയ്ക്കുന്നത് ന്യൂയോർക്ക് ചിക്കാഗോ തുടങ്ങി മറ്റു പല സ്റ്റേറ്റുകളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കെടുക്കുന്നത് പ്രദീപ് നാഗനൂലിൽ (പ്രസിഡൻ്റ്) പറഞ്ഞു

ചെണ്ടമേളവും ബൈക്ക് റാലിയും ഫുഡ് കോർട്ടുകളും കലാപരിപാടികളും ചേർന്നുള്ള ഒരു മുഴുനീള മാമാങ്കമാണ് അരങ്ങേറുന്നത് .മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3000 ഡോളറും രണ്ടാം സമ്മാനമായി 2000 ഡോളറും മൂന്നാം സമ്മാനമായി 1000 ഡോളറും നാലാം സമ്മാനമായി 500 ഡോളറും ലഭിക്കും

ഷിജു എബ്രഹാം (ഐസിഇസി പ്രസിഡൻ്റ്) ,സെക്രട്ടറി മഞ്ജിത് കൈനിക്കര എല്ലാവരെയും വടംവലി മാമാങ്കത്തിലേക്ക് ക്ഷണിച്ചു.

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ