Monday, December 23, 2024
Homeഅമേരിക്കസങ്കീർത്തനങ്ങളുടെ ദിവസം സംഗീത നാടക ദൃശ്യാവിഷ്ക്കാരം നാളെ ഡാളസിൽ.

സങ്കീർത്തനങ്ങളുടെ ദിവസം സംഗീത നാടക ദൃശ്യാവിഷ്ക്കാരം നാളെ ഡാളസിൽ.

ഷാജി രാമപുരം

ഡാളസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയനിൽപ്പെട്ട സെന്റർ – എ ഡിഎസ്എംസി സംഗീത വിഭാഗത്തിന്റെ നേതൃത്വത്തിൽ സങ്കീർത്തനങ്ങളുടെ ദിവസം എന്ന പേരിൽ സംഗീത നാടക ദൃശ്യാവിഷ്ക്കാരം നാളെ (ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് ഡാളസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്നു.

പ്രവേശനം തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിൽ ഏകദേശം 100 ൽ പരം ഗായക സംഘാഗങ്ങളും, കലാകാരന്മാരും ഒന്നിച്ച് അണിയിച്ചൊരുക്കുന്ന സംഗീത നാടക ദൃശ്യാവിഷ്ക്കാരമാണ് യോമോദ് ഡി മസ് മൂർ എന്ന സുറിയാനി പദത്തിന്റെ മലയാള പരിഭാഷയായ സങ്കീർത്തനങ്ങളുടെ ദിവസം.

നസ്രായനായ യേശു ക്രിസ്തുവിന്റെ ഉയിർപ്പിന്റെ കഥയാണ് ഈ ദൃശ്യാവിഷ്ക്കാരത്തിന്റെ പ്രതിപാദ്യ വിഷയം. ഡിഎസ്എംസി ഭദ്രാസന വൈസ് പ്രസിഡന്റ് റവ. എബ്രഹാം തോമസ്, സെന്റർ സെക്രട്ടറി സഖറിയ മാത്യു (സുനു ), ക്വയർ കോർഡിനേറ്റർ ആരോൺ എബ്രഹാം, ട്രഷറാർ ഈപ്പൻ വർഗീസ് (റോയ് ) എന്നിവരുടെ നേതൃത്വത്തിൽ ഡാളസിലെ മാർത്തോമ്മ ദേവാലയങ്ങളിലെ അംഗങ്ങൾ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റിയാണ് ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്.

നാളെ (ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് ഡാളസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ വെച്ച് പ്രവേശനം തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് ഡാളസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

ഷാജി രാമപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments