Monday, December 9, 2024
Homeഅമേരിക്കഫൊക്കാന ഇലക്ഷൻ കമ്മിറ്റി നിഷ്പക്ഷ്മതികളെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കണം

ഫൊക്കാന ഇലക്ഷൻ കമ്മിറ്റി നിഷ്പക്ഷ്മതികളെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കണം

അമേരിക്കൻ മലയാളികളുടെ സംഘടിത ശക്തിയുടെ പ്രതീകവും, മലയാളികളുടെ അഭിമാനവുമായ ഫൊക്കാനയുടെ ജുലൈയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാനുള്ള ഇലക്ഷൻ കമ്മിറ്റി നിഷ്പക്ഷമതികളെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കണം എന്ന് വിവിധ സംഘടനാ നേതാക്കളുടെയും, സ്ഥാനാർഥികളെയും ഇടയിൽ നിന്ന് ആവശ്യമുയരുന്നു. ഇലക്ഷൻ കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് പേരും ഒരു പ്രസിഡൻ്റ് സ്ഥാനാർഥിക്കും അദ്ദേഹത്തിൻ്റെ പാനലിനും പരസ്യ പിന്തുണ പ്രഖ്യാപച്ചിട്ടുള്ളവരാണ്. കൂടാതെ, കമ്മിറ്റിയംഗങ്ങളിൽ ഒരാളുടെ മകൻ ഒരു പാനലിലെ സ്ഥാനാർത്ഥിയുമാണ്. 2006 -ൽ തെരഞ്ഞെടുപ്പ് സുതാര്യമായി നടന്നില്ല എന്ന ആരോപണത്തിൻ്റെ പേരിൽ ഒരു വലിയ പിളർപ്പിന് വിധേയമായ സംഘടനയാണിത്. പിന്നീട് രണ്ടു പ്രാവശ്യം ഇലക്ഷൻ നടപടികൾ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതുമാണ്.

ഫൊക്കാനയുടെ ഉന്നത പദവികൾ വർഷങ്ങളായി സ്ഥിരമായി കൈകാര്യം ചെയ്യുന്ന ഒരു സംഘം വ്യക്തികൾ തന്നെ ഇപ്രാവശ്യവും ഇത്തരം നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നു എന്നതും ശ്രദ്ധേയമാണ്. ഇലക്ഷൻ കമ്മിറ്റിയിൽ നാമ നിർദ്ദേശം ചെയ്യപ്പെട്ട മൂന്നുപേരും, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാനും പരസ്യമായി ഒരു പ്രസിഡൻ്റ് സ്ഥാനാർത്ഥിക്കും പാനലിനും വോട്ട് കാൻവാസ് ചെയ്തതിനു നിരവധി തെളിവുകളുണ്ട്.

ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ്റെ നേതൃത്വത്തിൽ ഫൊക്കാനയിൽ ഐക്യമത്യം ഊട്ടി ഉറപ്പിച്ചു മുന്നേറുമ്പോൾ ഇത്തരം കുത്സിത പ്രവർത്തനങ്ങൾ വീണ്ടും ഫോക്കാനയെ പ്രശ്‌നങ്ങളിലേക്ക് മാത്രമേ നയിക്കുകയുള്ളു. അതുകൊണ്ട് മത്സര രംഗത്തുള്ള എല്ലാ സ്ഥാനാർഥികൾക്കും ഒരു പോലെ സ്വീകാര്യയുള്ള നിഷ്പക്ഷമതികളും നീതിബോധം ഉള്ള ആൾക്കാരെ ഉൾപ്പെടുത്തി ഇലക്ഷൻ കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ ട്രസ്റ്റി ബോർഡ് ശ്രമിക്കണമെന്ന് വിവിധ സ്ഥാനാർഥികളും , അംഗ സംഘടനാ നേതാക്കളും ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments