ഫിലഡല്‍ഫിയാ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയായുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ‘മാപ്പ് മദേഴ്സ് ഡേ ആഘോഷം’ മെയ് 04 ന് ശനിയാഴ്ച(ഇന്ന്) വൈകീട്ട് 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (7733 Castor Ave, Philadelphia, PA 19152)
ഫിലഡല്‍ഫിയാ വില്യം ലെഷ് എലിമെന്ററി സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ഷെറിൻ ഫിലിപ്പ് കുര്യൻ, ഫിലഡല്‍ഫിയാ മെന്റൽ ഹെൽത്ത് അഡ്വക്കേറ്റ് ശ്രീമതി ദിവ്യാ ഗ്രെയ്‌സ് തോമസ് എന്നീ ഏറ്റവും മികച്ച പ്രതിഭകളേയാണ് ഈ വർഷത്തെ മദേഴ്സ് ഡേയ്ക്ക് മുഖ്യ അതിഥികളായി ലഭിച്ചിരിക്കുന്നത് എന്ന് വുമൺസ് ഫോറം ചെയർപേഴ്‌സൺ ദീപ തോമസ് പറഞ്ഞു.
തദവസരത്തിൽ അമ്മമാരെ ആദരിക്കുന്ന ചടങ്ങും, വിവിധ കലാ പരിപാടികളും, വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും. വുമൺസ് ഫോറം നേതൃത്വം നൽകുന്ന ഈ വർഷത്തെ മദേഴ്സ് ഡേ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മാപ്പ് ഭരണസമിതിയോടൊപ്പം, വുമൺസ് ഫോറം ചെയർപേഴ്‌സൺ ദീപ തോമസ്, ആർട്ട്സ് ചെയർപേഴ്‌സൺ മില്ലി ഫിലിപ്പ്, ഐറ്റി എഡ്യൂക്കേഷൻ ചെയർപേഴ്‌സൺ ഫെയ്ത്ത് മരിയ എൽദോ, കമ്മിറ്റി മെമ്പർ ലിസി തോമസ് എന്നിവർ അറിയിച്ചു.