ഫിലഡൽഫിയ: ജൂലൈ 1 മുതൽ വാഹനത്തിൻ്റെ വിൻഡോ ഗ്ളാസ്സുകളിൽ നിയമവിരുദ്ധമായ ടിൻറുകൾ ഉണ്ടെങ്കിൽ ഫിലഡൽഫിയയിൽ പാർക്കിംഗ് ടിക്കറ്റിന് വിധേയമാകും. “100 ഡോളർ പിഴ,” കൗൺസിൽമാൻ മൈക്ക് ഡ്രിസ്കോൾ പറഞ്ഞു.
നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ ഡ്രിസ്കോൾ ഈ ബില്ലിനെ സപ്പോർട്ട് ചെയ്തു. ഇതിൽ മേയർ ചെറെൽ പാർക്കർ ഒപ്പുവച്ചു. ഇത് ഗതാഗത തടസ്സം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെൻസിൽവാനിയയിൽ, കാറുകൾക്ക് രണ്ടു വശത്തെ വിൻഡോകളിലും പിൻ വിൻഡ്‌ഷീൽഡിലും 70 ശതമാനം ദൃശ്യപ്രകാശം ലഭിക്കുന്ന രീതിയിലുള്ള ടിൻ്റ് അനുവദനീയമാണ്.
മേയർ പാർക്കർ ഒപ്പിട്ട് 60 ദിവസത്തിന് ശേഷമാണ് ഓർഡിനൻസ് പ്രാബല്യത്തിൽ വരുന്നത്. ജൂലൈ 1 നകം, ഫിലഡൽഫിയ പാർക്കിംഗ് അതോറിറ്റിക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഇത്തരത്തിലുള്ള പിഴകൾ നൽകാം.