Sunday, November 17, 2024
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ദീര്‍ഘനേരമുള്ള ഇരിപ്പ് പുകവലിക്ക് സമമാണെന്ന് ആരോഗ്യ വിദഗ്ധര്‍. പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ദീര്‍ഘനേരത്തെ ഇരിപ്പ് ഉണ്ടാക്കും. ദീര്‍ഘനേരം ഇരിക്കുന്നത് ശരീരത്തിലെ രക്തചംക്രമണത്തെ ബാധിക്കുകയും രക്തസമ്മര്‍ദവും കൊളസ്‌ട്രോള്‍ തോതും ഉയര്‍ത്തുകയും ചെയ്യും. ഇവ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. ലിപിഡുകളുടെ ചയാപചയത്തെയും ദീര്‍ഘനേരമുള്ള ഇരുപ്പ് ബാധിക്കും.

ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധമുണ്ടാക്കി ടൈപ്പ് 2 പ്രമേഹത്തിനും ഇത് കാരണമാകാം. ഇടയ്ക്കിടെയുള്ള ചലനങ്ങളാണ് പേശികള്‍ക്ക് കരുത്ത് നല്‍കുന്നത്. ഇതിന്റെ അഭാവം പേശികളെ ദുര്‍ബലമാക്കാം. ദീര്‍ഘനേരം ഇരിക്കുന്നത് ശരീരത്തിലെ കാലറികള്‍ കത്തിച്ച് കളയാനുള്ള അവസരം ഇല്ലാതാക്കും.

ദീര്‍ഘനേരം പിന്‍ ഭാഗത്തിന് സപ്പോര്‍ട്ട് ശരിയായി കിട്ടാത്ത വിധം ഇരിക്കുന്നത് നട്ടെല്ലിന് സമ്മര്‍ദമേറ്റും. ഇത് പുറം വേദന, നടുവേദന, കഴുത്ത് വേദന എന്നിവയ്ക്ക് കാരണമാകാം. നട്ടെല്ലിന് ദീര്‍ഘകാല പ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇത് ഇടയാക്കും. ശരീരത്തിനും ആന്തരിക അവയവങ്ങള്‍ക്കും മാത്രമല്ല മാനസികാരോഗ്യത്തിനും ദീര്‍ഘനേരത്തെ ഇരിപ്പ് ഹാനികരമാണ്.

ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം ഉത്കണ്ഠ, വിഷാദരോഗം എന്നിവയ്ക്ക് കാരണമാകാം. ചലനവും വ്യായാമവും മനസ്സിന്റെ മൂഡ് മെച്ചപ്പെടുത്തുന്ന ഹാപ്പി ഹോര്‍മോണുകളായ എന്‍ഡോര്‍ഫിനുകളുടെ ഉല്‍പാദനത്തിന് കാരണമാകുന്നു.

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവര്‍ ഓരോ 30 മിനിറ്റിലും എഴുന്നേറ്റ് നടക്കുക. നിത്യവുമുള്ള വ്യായാമം ദീര്‍ഘനേരത്തെ ഇരിപ്പിന്റെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കും. ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാനായി എഴുന്നേല്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments