Monday, December 23, 2024
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ഭക്ഷണം കഴിച്ചതിനു ശേഷം കുറച്ചു പെരും ജീരകം ചവയ്ക്കുന്നത് നല്ലതാണ് എന്നാല്‍, അതുകൊണ്ടുള്ള ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല.

പോഷകങ്ങളുടെ ഒരു കലവറയായ പെരുംജീരകം ഭക്ഷണത്തിന് സുഗന്ധം നല്‍കുന്ന ഒന്നാണ്. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് ജീരകം. അതുകൊണ്ട് ഭക്ഷണം കഴിച്ചശേഷം കുറച്ച് ജീരകം പൊടിച്ചത് കഴിക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകള്‍ക്കും പരിഹാരമാകാന്‍ ജീരകത്തിനു കഴിയും.

ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാന്‍ സഹായിക്കുന്ന ജീരകം ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കുകയും ചെയ്യും.

ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ജീരകത്തില്‍ വായ്‌നാറ്റം തടയുന്ന ആന്റി-മൈക്രോബിയല്‍ ഗുണങ്ങളുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments