വിവിധ മേഖലകളിൽനിന്നുമുള്ള പ്രഗൽഭരായ വ്യക്തികൾ ക്ലാസുകൾ നയിക്കും. കുട്ടികൾക്കുള്ള ഉപരിപഠനത്തെപ്പറ്റിയും അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിലുള്ള വിവിധയിനം സ്കോളർഷിപ്പുകൾ അഡ്മിഷൻ പ്രോസസ്സുകൾ എന്നവയെപ്പറ്റിയെല്ലാം വിവരിച്ചുകൊണ്ടുള്ള ക്ലാസ്സുകളായിരിക്കും നടത്തപ്പെടുക. അതുപോലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അവരുടെ വിദ്യാഭ്യാസപരമായ ചോദ്യങ്ങൾക്കു ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും. സേവനങ്ങൾ തികച്ചും സൗജന്യമായിരിക്കും.
ഹൈസ്കൂൾ കുട്ടികളെ കൂടാതെ ഏതു ക്ലാസ്സുകളിൽ പടിക്കുന്നവരായാലും ഇതിൽ പങ്കെടുക്കാവുന്നതാണ്. പരിമിതമായ സീറ്റുകൾ മാത്രമുള്ളതുകൊണ്ടു രെജിസ്ട്രേഷൻ നിർബന്ധന്ധമാക്കിയിട്ടുണ്ടെന്നു പ്രസിഡന്റ് ബിനീഷ് ജോസഫ് അറിയിച്ചു. താഴെ കാണുന്ന ലിങ്കിൽ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ജീമോൻ റാന്നി