Logo Below Image
Thursday, March 13, 2025
Logo Below Image
Homeഅമേരിക്കചെഞ്ചുവപ്പില്‍ ചന്ദ്രന്‍ കാണാം; 'ബ്ലഡ് മൂണ്‍', അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം.

ചെഞ്ചുവപ്പില്‍ ചന്ദ്രന്‍ കാണാം; ‘ബ്ലഡ് മൂണ്‍’, അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം.

തിരുവനന്തപുരം: അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം. 2025 മാർച്ച് 14ന് ആകാശത്ത് ‘രക്ത ചന്ദ്രന്‍’ അഥവാ ‘ബ്ലഡ്‌ മൂണ്‍’ ദൃശ്യമാകും. രക്ത ചന്ദ്രൻ എന്നാൽ ചുവന്ന നിറമുള്ള ചന്ദ്രൻ എന്നാണ് അർത്ഥം. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബമാണ് രക്ത ചന്ദ്രന്‍ എന്നറിയപ്പെടുന്നത്.

ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്. കടും ചുവപ്പ് നിറം കൊണ്ടാണ് ഇതിനെ ബ്ലഡ് മൂൺ എന്ന് വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ സവിശേഷതകളാണ് ഇത്തരമൊരു കാഴ്ച ഇവിടെ നിന്ന് നോക്കുമ്പോള്‍ സൃഷ്ടിക്കുന്നത്.ഭൗമാന്തരീക്ഷത്തിൽ വച്ച് സൂര്യപ്രകാശത്തിനുണ്ടാകുന്ന അപവർത്തനം, വിസരണം എന്നീ പ്രവര്‍ത്തനങ്ങള്‍ രക്ത ചന്ദ്രന് കാരണമാകുന്നു. അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന പൊടി, വാതകം, മറ്റ് കണികകൾ എന്നിവ കാരണം ചുവന്ന രശ്മികളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം.

ഈ വർഷം മാർച്ച് 14ന് രക്ത ചന്ദ്രൻ 65 മിനിറ്റ് ദൃശ്യമാകും. മാർച്ച് 14ന് രാവിലെ 09:29ന് ചന്ദ്രഗ്രഹണം ആരംഭിച്ച് വൈകുന്നേരം 3:29ന് അവസാനിക്കും. അതേസമയം, മാർച്ച് 14ന് രാവിലെ 11:29 മുതൽ ഉച്ചയ്ക്ക് 1:01 വരെ ‘രക്ത ചന്ദ്രൻ’ ദൃശ്യമാകും. ഈ സമയത്ത് ചന്ദ്രൻ 65 മിനിറ്റ് ചുവപ്പ് നിറത്തിൽ പ്രത്യക്ഷപ്പെടും.സമയ മേഖല അനുസരിച്ച്, മാർച്ച് 13 രാത്രിയിലോ മാർച്ച് 14 പുലർച്ചെയോ ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് കടന്നുപോകുകയും ചുവപ്പായി മാറുന്നതായി കാണപ്പെടുകയും ചെയ്യും എന്നുമാണ് നാസ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments