Wednesday, March 19, 2025
Homeകേരളംസംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ ഉടൻ പൂർത്തിയാക്കണം: ഭക്ഷ്യമന്ത്രി ജിആർ അനിൽ

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ ഉടൻ പൂർത്തിയാക്കണം: ഭക്ഷ്യമന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ ഉടൻ പൂർത്തിയാക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. 93 ശതമാനം പേർ ഇതുവരെ മസ്റ്ററിങ് പൂർത്തിയാക്കി. ബാക്കിയുള്ള ഏഴ് ശതമാനമാളുകൾ മാർച്ചിനകം മസ്റ്ററിങ് പൂർത്തിയാക്കണം. മസ്റ്ററിങ് നടത്തിയില്ലെങ്കിൽ അവർക്കുള്ള റേഷൻ വിഹിതം നൽകരുതെന്നാണ് കേന്ദ്ര സർക്കാരിൻ്റെ നിർദേശമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

കേരളം പൊതുവിതരണ കേന്ദ്രത്തിന് മാതൃകയാണ്. റേഷൻ കാർഡ് ശുദ്ധീകരണ പ്രവർത്തനം ഇവിടെ നിർത്തില്ല. നടപടികൾ ഇനിയും തുടരും. കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവരുന്ന ഗതാഗതച്ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഒരു ചെറിയ വിഹിതം കേന്ദ്രം നൽകുമ്പോൾ ബാക്കിയുള്ള ബാധ്യത മുഴുവൻ സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു.

കഴിഞ്ഞ നാല് വർഷമായി മുൻഗണന പട്ടികയുടെ ശുദ്ധീകരണം സംസ്ഥാനത്ത് തുടരുകയാണ്. ഇപ്പോഴും 2011 സെൻസസ് കണക്ക് അനുസരിച്ചാണ് സംസ്ഥാനത്തിന് കേന്ദ്രം ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. ഇക്കാര്യം നിരവധി തവണ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കേന്ദ്ര ഭക്ഷ്യമന്ത്രിയെ കഴിഞ്ഞ രണ്ടാഴ്ച മുൻപാണ് കണ്ടത്. പുതിയ സെൻസസ് വരും പ്രകാരമേ കണക്കിൽ മാറ്റം വരുത്താൻ കഴിയൂ എന്ന നിലപാടിലാണ് കേന്ദ്രമെന്ന് മന്ത്രി ജിആർ അനിൽ വ്യക്തമാക്കി.

ഭക്ഷ്യ – പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്ഘാടനം ചെയ്തത്. ഭക്ഷ്യ – പൊതുവിതരണ വകുപ്പു മന്ത്രി ജിആർ അനിൽ അധ്യക്ഷത വഹിച്ചു.

മുൻഗണനേതര റേഷൻ കാർഡുകൾ തരംമാറ്റുന്നതിന് 2024 നവംബർ 15 മുതൽ ഡിസംബർ 15വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് അവസരം നൽകിയിരുന്നു. ആകെ 75563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മപരിശോധനയിൽ മുൻഗണനാ കാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി. മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് ഇപ്പോൾ മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചിരുന്നു. മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments