ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥി സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ഡ്രീം ടീം സംഘടിപ്പിച്ച കാനഡ പ്രചാരണ പരിപാടി വൻ വിജയമായി. ടോറണ്ടോ , നയാഗ്ര , മിസ്സിസാഗാ ,ഒസാവ, ലണ്ടൻ തുടങ്ങിയ നഗരങ്ങളിൽ നടത്തിയ മീറ്റിങ്ങുകളിൽ നിരവധി അസോസിയേഷൻ ഭാരവാഹികളും ഡെലിഗേറ്റുകളും പങ്കെടുത്തു . കാനഡ മേഖലയിലെ ഏഴിൽ അധികം സംഘടനകളുമായി അഞ്ചിൽ അധികം മീറ്റിങ്ങുകൾ നടത്തുവാനും അവരുമായി ആശയ വിനിമയം നടത്തുവാനും ഡ്രീം ടീം സ്ഥാനാർഥികളെ ഈ ഡെലിഗേറ്റുകൾക്ക് പരിചയപ്പെടുത്താനും കഴിഞ്ഞു. ലണ്ടനിൽ കൂടിയ മീറ്റിങ്ങു തുടങ്ങിയത് തന്നെ രാത്രി 12 മണിക്ക് ശേഷമാണ്. അത്രയും സമയം കാത്തിരുന്ന് അവിടെത്തെ അസോസിയേഷൻ ഭാരവാഹികളും ഡെലിഗേറ്റുകളും ചേർന്ന് ഡ്രീം ടീമിന് സ്‌നേഹനിർഭരമായ സ്വീകരണമാണ് നൽകിയത് ഏവരെയും അതിശയിപ്പിച്ചു.
ടൊറാന്റോയിൽ കൂടിയ മീറ്റിങ്ങിൽ നിരവധി പേർ പങ്കെടുക്കുകയും, ഫൊക്കാന മുൻ പ്രസിഡന്റ് ജോൺ പി ജോണിന്റെ 75 ആം മാത് ജന്മദിനം സർപ്രൈസ് ആയി ആഘോഷം ആക്കുകയും ചെയ്തു. ടോറാണ്ടോ മലയാളീ സമാജത്തിലും പ്രേത്യേകം മീറ്റിങ്ങുകൂടുകയും ആശയവിനിമയം നടത്തുകയും ചെയ്തു. കാനഡ മലയാളീ സമാജത്തിന്റെ ഫാമിലി നെറ്റിൽ ഡ്രീം ടീം പങ്കെടുക്കുകയും വൈസ് പ്രസിഡന്റും ഡ്രീം ടീമിന്റെ ഭാഗമായ സോമൻ സക്കറിയ ഏവരെയും സദസിന് പരിചയപ്പെടുത്തുകയും ചെയ്തു. ഏകദേശം 400 ൽ അധികം ആളുകൾ പങ്കെടുത്ത സദസായിരുന്നു അത് .
അതിന് ശേഷം ലണ്ടൻ ഒന്റാരിയോ മലയാളീ അസോസിയേഷനിൽ എത്തിയത് രാത്രി പന്ത്രണ്ടു മണിക്ക് ശേഷമാണ്. ഇത്രയും നേരം കാത്തു നിന്നാണ് ലോമയിലെ ഭാരവാഹികളും പ്രവർത്തകരും ഡ്രീം ടീമിനെ സ്വീകരിച്ചത്.ഡ്രീം ടീമിനെ പോലെയും അതിശയിപ്പിച്ച ഒരുസ്വീകാരണമാണ് അവിടെ ലഭിച്ചത്. ടീമിന്റെ പ്രവർത്തനത്തിലും വിഷനിലും അവർ വളരെ ആകൃഷ്‌ടരാണ് എന്നാണ് അവർ ഒരേ സ്വരത്തിൽ അഭിപ്രയപെട്ടത്. നല്ല ഒരു കൂടികാഴ്ച നടത്താനും ഡ്രീം ടീമിന് കഴിഞ്ഞു .പിറ്റേന്ന് നയാഗ്ര മലയാളീ സമാജത്തിൽ എത്തി ഭാരവാഹികളുമായി കൂടികാഴ്ച നടത്തുകയും ചെയ്തു. അവിടെയും ഡ്രീം ടീം അതിന്റെ വിഷൻ ഭാരവാഹികളുമായി പങ്ക് വെച്ചു. കാനഡയിലെ മീറ്റിങ്ങുകൾ എല്ലാം ആളുകളുടെ പാർട്ടിസിപ്പേഷൻ കൊണ്ടും അസോസിയേഷനുകളുടെ സഹകരണം കൊണ്ടും മികച്ചതായിരുന്നു.
ഒരു കഴിവുറ്റ നേതാവ് എങ്ങനെ ആയിരിക്കണമെന്ന് തെളിയിക്കുന്നതായിരുന്നു സജിമോൻ ആന്റണിയുടെ ഓരോ പ്രേസേന്റ്റേഷനും . ജനകീയ പ്രശ്നങ്ങളിൽ തങ്ങളുടേതായ പങ്കു വഹിക്കുമെന്നദ്ദേഹം പറഞ്ഞു . അതിനായി മുന്നിട്ടിറങ്ങും. ഒന്നും ചെയ്യാതെ ഫോട്ടോ എടുത്തും ന്യൂസുകൾ മാത്രമിറക്കി ആളാകുന്നവരെ വിമർശിച്ചു. അവരൊന്നും യഥാർത്ഥ സംഘടനാ പ്രവർത്തകർ അല്ലെന്നും, പ്രവർത്തിച്ചാണ് നേതാവാകേണ്ടത് . ന്യൂസുകളിലൂടെ നേതാവാൻ ശ്രമിക്കുന്നതാണ് ഇപ്പോൾ സാധാരണായി കണ്ടുവരുന്നത്.
അമേരിക്കയിലെ നാനാഭാഗത്തുനിന്നുമുള്ള പ്രതിനിധികളെ ഉൾച്ചേർത്ത് രൂപപ്പെടുത്തിയിരിക്കുന്നത് ഡ്രീം ടീമിന്റെ പ്രവർത്തനങ്ങൾ രാജ്യം എമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തുടിപ്പ് അറിഞ്ഞുകൊണ്ടാണെന്ന് സജിമോൻ പറഞ്ഞു. പ്രതീക്ഷിക്കുന്നതും അതിലേറെയും നൽകാനുള്ള പദ്ധതികൾ ടീം ഇപ്പോൾ തന്നെ ആവിഷ്കരിച്ചു കഴിഞ്ഞു. 22 പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് . ഇനിയും നല്ല ആശയങ്ങൾ കിട്ടിയാൽ അതും ഉൾപ്പെടുത്താൻ തയ്യാറാണെന്ന് സജിമോൻ പറഞ്ഞു. ഫൊക്കാനയെ പ്രവാസലോകത്തെ ഏറ്റവും ശക്തമായ സംഘടനയായി നിലനിർത്തുക എന്നതാണ് ഈ ടീം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഫൊക്കാനയുടെ നേതൃനിരയിൽ പ്രവർത്തിച്ചവരും പുതുമുഖങ്ങളും അംഗ സംഘടനകളും കൂടെ കൈകോർക്കുമ്പോൾ, ആശയങ്ങൾ ഇനിയും വർദ്ധിക്കുമെന്നും സജിമോൻ ആന്റണി പറഞ്ഞു.
ശ്രീകുമാർ ഉണ്ണിത്താൻ പങ്കെടുത്ത സ്ഥാനാർഥികളെ സദസിന് പരിചയപ്പെടുത്തി , ഡ്രീം ടീമിന്റെ നിലപാടുകളെപ്പറ്റിയും ചെയ്യുവാൻ പോകുന്ന പ്രവർത്തനങ്ങളെ പറ്റിയും വിവരിച്ചു .എന്താണ് ഞങ്ങൾ ചെയ്യുവാൻ പോകുന്നത് എന്ന് മനസ്സിലാക്കികൊടുക്കാനുള്ള ആദ്യപടി മാത്രമാണ് ഇപ്പോൾ ഞങ്ങൾ ചെയ്യുന്നത് . നമ്മളിലുള്ള വിശ്വാസം നാം പ്രവർത്തിയിലൂടെ ആണ് കാണിച്ചു കൊടുക്കേണ്ടുന്നത് . അതാണ് ഡ്രീം ടീം, അതിന് ഡ്രീം ടീം പ്രതിജ്ഞാബദ്ധമാണെന്നും ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു.
ഫൊക്കാനയിൽ ഇന്ന് പ്രവർത്തിക്കാൻ വളരെയേറെ യുവാക്കൾ ആണ് ഇപ്പോൾ മുന്നോട്ട് വരുന്ന കാഴ്ചയാണ് കാണുന്നത് . ഇവരെ പ്രൊമോട്ട് ചെയ്യുകയും അംഗ സംഘടനകളുമായി സഹകരിച്ചു അടുത്ത രണ്ടുവര്‍ഷക്കാലം (2024-26 )ഫൊക്കാനയെ ഉന്നതങ്ങളിലേക്ക് നയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ട്രഷറർ സ്ഥാനാർത്ഥിയായ ജോയി ചക്കപ്പൻ അറിയിച്ചു.
ടോറണ്ടോ മീറ്റിങ്ങിൽ മുൻ ഫൊക്കാന ജനറൽ സെക്രട്ടറി ടോമി കോക്കാട്ട് വളരെ തിരക്കുകൾക്ക് ഇടയിലും ഓടിയെത്തി സജിമോൻ ആന്റണിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു.
ഫൊക്കാന ഡ്രീം ടീമിന്റെ ഭാഗമായി മത്സരിക്കുന്ന സ്ഥാനാർഥികൾ ആയ പ്രസിഡന്റ് സജിമോൻ ആന്റണി , ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ, വൈസ് പ്രസിഡന്റ് വിപിൻ രാജ് , അസ്സോസിയേറ്റ് ട്രഷറർ ജോൺ കല്ലോലിക്കൽ,അസ്സോസിയേറ്റ് സെക്രട്ടറി മനോജ് എടമന, അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, ട്രസ്റ്റീ ബോർഡ് മെംബേർ ആയി മത്സരിക്കുന്ന ബിജു കൊട്ടാരക്കര , നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന സോമൻ സക്കറിയ , മനോജ് മാത്യു , ഷിബു സാമുവേൽ , സ്റ്റാൻലി , ഹണി ജോസഫ് , ഷിജോ സിനോയി , നിഥിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു ഡ്രീം ടീമിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു.
യുവാക്കൾക്കുവേണ്ടി പ്രത്യേക പദ്ധതികൾ ചെയ്യുന്നതിന് പകരം അവരുടേതായ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ച് അവരുടെ ഇഷ്ടത്തിന് കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്ര്യം നൽകുമെന്നും ആവശ്യമായ പിന്തുണ നൽകുമെന്നും സജിമോൻ ആന്റണി പറഞ്ഞു.
ഡ്രീം ടീമിന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
-ഫൊക്കാനയുടെ എല്ലാ അംഗങ്ങൾക്കും മെഡിക്കൽ കാർഡ്
-കേരളത്തിലെ പത്തനംതിട്ടയിലുള്ള ചിറ്റാറിൽ ഫൊക്കാന വില്ലേജ്. (സെക്രട്ടറി സ്ഥാനാർഥി ശ്രീകുമാർ സ്ഥലം വിട്ടുനൽകാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട് .)
-ടോസ്റ്റ് മാസ്റ്റർ ഇന്റര്നാഷണലുമായി ചേർന്ന് ഫൊക്കാന സ്പീച്ച് ക്ലബ്
-അവയവ മാറ്റ സഹായ പദ്ധതി
-സ്പോർട്സ് അക്കാഡമി
-ആർട്സ് അക്കാദമി
-യൂത്ത് ക്ലബ്
-മലയാള ഭാഷയെ പരിപോഷിപ്പിക്കുന്ന അക്കാദമി
-യുവതലമുറയ്ക്കായി സെനറ്റ് ഇന്റേൺഷിപ്പ് പദ്ധതി
-മെൻസ് ക്ലബ്
-ബിസിനസ് ഫോറം
-പ്രസിഡന്റ്സ് വോളന്റീയർ സർവീസ് അവാർഡ് സ്‌കോളർഷിപ്പ്
-കൃഷിയിൽ നിന്ന് ചാരിറ്റിയിലേക്ക് പദ്ധതി
-കേരളത്തിലും നോർത്ത് അമേരിക്കയിലും ഫൊക്കാന മെഡിക്കൽ ക്യാമ്പ്
-ഫൊക്കാന ജുഡീഷ്യൽ ഫോറം
ക്യാൻസർ രോഗികൾക്ക് ധനസഹായം (സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർക്ക്)
-ക്രൂസ് ട്രിപ്പ് (മിഡ് ടെം കൺവെൻഷൻ )
-ഫൊക്കാന കൺവൻഷൻ
സജിമോൻ ആന്റണി ഡ്രീം ടീമിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ സദസിന് പരിചയപ്പെടുത്തി . സജിമോൻ ആന്റണി (ന്യൂജേഴ്‌സി-പ്രസിഡന്റ്), ശ്രീകുമാർ ഉണ്ണിത്താൻ (ന്യൂയോർക്ക്-ജനറൽ സെക്രട്ടറി), ജോയ് ചാക്കപ്പൻ (ന്യൂജേഴ്‌സി-ട്രഷറർ), പ്രവീൺ തോമസ് (ഷിക്കാഗോ-എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), വിപിൻ രാജ് (വാഷിംഗ്ടൺ ഡിസി-വൈസ് പ്രസിഡന്റ്), രേവതി പിള്ള (ബോസ്റ്റൺ-വിമൻസ് ഫോറം ചെയർ), മനോജ് എടമന (കാനഡ-അസ്സോസിയേറ്റ് സെക്രട്ടറി), ജോൺ കല്ലോലിക്കൽ (ഫ്ലോറിഡ-അസ്സോസിയേറ്റ് ട്രഷറർ), അപ്പുകുട്ടൻ പിള്ള (ന്യൂയോർക്ക്-അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി), മിലി ഫിലിപ്പ് (ഫിലാഡൽഫിയ -അഡീഷണൽ അസ്സോസിയേറ്റ് ട്രഷറർ) എന്നിവരാണ് ഡ്രീം ടീമിൽ നിന്ന് മത്സരിക്കുന്ന എക്സിക്യൂട്ടീവ് സ്ഥാനാർത്ഥികൾ. ബിജു ജോൺ , സതീശൻ നായർഎം എന്നിവർ ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്നു. ഡയറക്ടർ ബോർഡിലേക്കും റീജിണൽ വൈസ് പ്രസിടെന്റും ആയി 45 ഓളം പേർ അടങ്ങുന്ന ഒരു പാനലാണ് സജിമോന്റെ നേതൃത്വത്തിൽ പ്രചരണവുമായി മുന്നോട്ട് പോകുന്നത്.