Saturday, December 28, 2024
Homeഅമേരിക്കപീഢനമനുഭവിക്കുന്ന ക്രൈസ്തവർക്കായി ഫിലഡൽഫിയയിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു

പീഢനമനുഭവിക്കുന്ന ക്രൈസ്തവർക്കായി ഫിലഡൽഫിയയിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു

ബിമൽ ജോൺ

ഫിലഡൽഫിയ: പീഢനമനുഭവിക്കുന്ന ക്രൈസ്തവർക്കായി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയായ എക്ലീഷ്യ യുണൈറ്റഡ് ഇന്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഫിലഡൽഫിയയിൽ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു. ഫിലഡൽഫിയയിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളെ പ്രതിനിധീകരിച്ചു പുരോഹിതരും വിശ്വാസികളും സംഗമത്തിൽ പങ്കെടുത്തു.

പി എഫ് ജി എ ഹാളിൽ നടന്ന ചടങ്ങ് പെൻസിൽവാനിയിൽ നിന്നുള്ള അമേരിക്കൻ കോൺഗ്രസ് അംഗം ഗ്ലെൻ തോംസൺ ഉദ്ഘാടനം ചെയ്തു. യുക്രൈൻ ഓർത്തഡോൿസ് ചർച്ച് ഫിലഡൽഫിയാ ബിഷപ്പ് റെവ. ലൂക്കാസ് , പാസ്റ്റർ ബിജു മാത്യു , പാസ്റ്റർ നെൽസൺ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി. ഇവാൻജലിക്കൽ ചർച്ച് റിട്ട. ബിഷപ്പ് റവ.സി.വി മാത്യു , ഫാദർ സിബി ജോൺ ഡാനിയേൽ , റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ആരോൺ ബഷീർ , സാം ഫാഡിസ് , പാസ്റ്റർ ജോസഫ് ബിഷപ്പ് , ബിൽ അല്ലെൻ , പ്രൊഫ . അല പുഷ്ത്തെഖ എന്നിവർ പ്രസംഗിച്ചു.

നൈജീരിയയിലും ഇന്ത്യയിലടക്കം ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലും വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഢനങ്ങളിൽ സംഗമം ആശങ്ക പ്രകടിപ്പിച്ചു. എക്ലീഷ്യ യുണൈറ്റഡ് ഇന്റർനാഷണൽ പ്രസിഡൻറ് ബിമൽ ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനയുടെ രാജ്യാന്തര കമ്മിറ്റി വൈസ് ചെയർമാൻ സ്റ്റാൻലി ജോർജ് സ്വാഗതവും കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സാം തോമസ് നന്ദിയും പറഞ്ഞു.

ബ്രദർ ഡെവിൻ്റെ നേതൃത്വത്തിൽ എക്ലീഷ്യ മ്യൂസിക് ടീം ചടങ്ങിൽ ഗാനങ്ങൾ ആലപിച്ചു.

ബിമൽ ജോൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments