Friday, December 27, 2024
Homeഅമേരിക്കബംഗ്ലാദേശിൽ ക്രിസ്തുമസ് തലേന്ന് ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിൻ്റെ 17 വീടുകൾ തീവെച്ച് നശിപ്പിച്ചതായി റിപ്പോർട്ട്

ബംഗ്ലാദേശിൽ ക്രിസ്തുമസ് തലേന്ന് ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിൻ്റെ 17 വീടുകൾ തീവെച്ച് നശിപ്പിച്ചതായി റിപ്പോർട്ട്

ധാക്ക: ക്രിസ്മസ് തലേന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹിൽ ട്രാക്‌സിലെ നോട്ടുൻ തോങ്‌ജിരി ത്രിപുര പാരയിൽ ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിൻ്റെ 17 വീടുകൾ തീവെച്ച് നശിപ്പിച്ചതായി റിപ്പോർട്ട്. അജ്ഞാതർ വീടുകൾ കത്തിച്ചതായി ഗ്രാമവാസികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ, ഒരേസമുദായത്തിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ദീർഘകാല തുടരുന്ന സംഘർഷത്തെ തുടർന്നാണ്  തീപിടുത്തമുണ്ടായതെന്ന് സർക്കാർ വിശദീകരിച്ചു.

പുലർച്ചെ 12:30 ന് സമീപ ഗ്രാമത്തിലെ ഒരു പള്ളിയിൽ രാത്രി കുർബാനയിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് സംഭവമുണ്ടായതത്. നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് ബന്ദർബൻ ജില്ലാ അധികൃതർ പറഞ്ഞു. 17 വീടുകൾ പൂർണമായും രണ്ട് വീടുകൾ ഭാ​ഗികമായും കത്തി നശിച്ചു. സംഭവത്തെ അപലപിച്ചുകൊണ്ട്, ബം​ഗ്ലാദേശ് ഇടക്കാല സർക്കാർ രം​ഗത്തെത്തി.

ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എത്രയും വേഗം കണ്ടെത്തണമെന്ന് പോലീസിന് നിർദ്ദേശം നൽകിയതായും സർക്കാർ പറഞ്ഞു. തലമുറകളായി ‘ക്രിസ്ത്യൻ ത്രിപുര’ സമൂഹം താമസിക്കുന്ന ഗ്രാമത്തിലെ താമസക്കാർക്ക് അവരുടെ വീടുകൾ പുനർനിർമിക്കാൻ സഹായം നൽകിയതായി സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും നൽകി. പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments