Saturday, March 22, 2025
Homeഇന്ത്യമുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങിന്റെ നിര്യാണത്തോടെ തനിക്ക് നഷ്ടമായത് ഒരു ഉപദേഷ്ടാവിനെയും വഴികാട്ടിയെയും ആണെന്ന് കോൺഗ്രസ്...

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങിന്റെ നിര്യാണത്തോടെ തനിക്ക് നഷ്ടമായത് ഒരു ഉപദേഷ്ടാവിനെയും വഴികാട്ടിയെയും ആണെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങിന്റെ നിര്യാണത്തോടെ തനിക്ക് നഷ്ടമായത് ഒരു ഉപദേഷ്ടാവിനെയും വഴികാട്ടിയെയും ആണെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി.അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിങ്. സാമ്പത്തിക ശാസ്ത്രത്തിൽ അദ്ദേഹത്തിൻറെ അഗാധമായ പാണ്ഡിത്യവും അദ്ദേഹത്തിൻറെ വിനയവും രാജ്യത്തെ പ്രചോദിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾ എന്നും അഭിമാനത്തോടെ അദ്ദേഹത്തെ ഓർക്കുമെന്നും മൻമോഹൻ സിങിന്റെ കുടുംബത്തെ തന്റെ അനുശോചനം അറിയിക്കുന്നുവെന്നും സമൂഹമാധ്യമമായ എക്സിൽ രാഹുൽ ഗാന്ധി കുറിച്ചു.

അതേ സമയം, കുറ്റക്കാരായ നിയമനിർമ്മാതാക്കൾക്കെതിരായ സുപ്രീം കോടതി വിധിയെ നിരാകരിക്കാൻ 2013ൽ യുപിഎ സർക്കാർ കൊണ്ടുവന്ന വിവാദ ഓർഡിനൻസിനെ അന്നത്തെ കോൺഗ്രസ് വൈസ് പ്രസിഡൻറായിരുന്ന രാഹുൽ ഗാന്ധി എതിർക്കുകയും കീറിയെറിയുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് അന്ന് പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിങ് താൻ രാജിവെക്കേണ്ടതുണ്ടോ എന്ന് അന്നത്തെ ആസൂത്രണ കമ്മീഷൻ ഉപാദ്യക്ഷനായ മോണ്ടേക് സിങ് അലുവാലിയയോട് ചോദിച്ചതായി വാർത്ത വന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ രാജിവെയ്ക്കുന്നത് ഉചിതമല്ലെന്നാണ് അന്ന് അലുവാലിയ മൻമോഹൻ സിങിനോട് പറഞ്ഞത്.

രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ള വിവിധ വ്യക്തിത്വങ്ങൾ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങി നിര്യാനത്തിൽ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തിന്റെ പരുക്കൻ ലോകത്ത് സൗമ്യനായ മുഖമായിരുന്നു മൻമോഹൻ സിങിന്റേതെന്ന് പ്രിയങ്ക ഗാന്ധി എക്സികുറിച്ചു. എതിരാളികളിൽ നിന്ന് വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും രാഷ്ട്ര സേവനം എന്ന പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻസിങ് എന്നും പ്രിയങ്ക ഗാന്ധി എംപി പ്രതികരിച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായ മൻമോഹൻ സിങ് 2004 മുതൽ 2014 വരെ 10 വർഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments