Friday, December 27, 2024
Homeഅമേരിക്കഅമ്മിണി തോമസ് (87) ഫിലഡൽഫിയായിൽ അന്തരിച്ചു.

അമ്മിണി തോമസ് (87) ഫിലഡൽഫിയായിൽ അന്തരിച്ചു.

ലൂക്കോസ് വൈദ്യൻ മാത്യു

ഫിലഡൽഫിയ: കുമ്പനാട് ചുണ്ടമണ്ണിൽ പനച്ചനില്ക്കുന്നതിൽ പരേതനായ ശ്രീ. പി.ടി. തോമസിന്റെ ഭാര്യ അമ്മിണി തോമസ് (87) ജൂൺ ഏഴാംതീയതി വെള്ളിയാഴ്ച ഫിലഡൽഫിയായിൽ അന്തരിച്ചു. പരേത തിരുവല്ല കാവുംഭാഗം ചേരിപ്പറമ്പിൽ കുടുംബാംഗമാണ്.

പരേത കേരളത്തിലും നാഗാലാന്റിലും ഹിന്ദി അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാനത്തോടെ എത്തി. ഇവിടെ പതിനാറു വർഷത്തോളം ജോലി ചെയ്തു, രണ്ടായിരത്തിയാറിൽ ജോലിയിൽ നിന്നും വിരമിച്ചു. ഫിലഡൽഫിയയായിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയിൽ സജീവ അംഗവും മർത്ത മറിയം സമാജത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചിട്ടുള്ള ഒരു വ്യക്തിത്വവുമായിരുന്നു അമ്മിണി തോമസ്. പാവപ്പെട്ടവരെ സഹായിക്കുന്നതിൽ വളരെയധികം ശ്രദ്ധ തന്റെ ജീവിതത്തിൽ പുലർത്തിയിരുന്നു.

പരേതയുടെ പൊതുദർശനവും ശവസംസ്കാര പ്രാർത്ഥന ശുശ്രുഷകളും ജൂൺ പതിനഞ്ച് ശനിയാഴ്ച രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് പന്ത്രണ്ടു മണി വരെ ഫിലഡൽഫിയായിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വച്ച് നടത്തപ്പെടും (അഡ്രസ്സ് : St. Thomas Indian Orthodox Church, 1009, Unruh Ave, Philadelphia-19111). പൊതുദർശനത്തിനും പള്ളിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രുഷകൾക്കും ശേഷം പരേതയുടെ സംസ്കാരം ഫോറെസ്റ് ഹിൽസ് സെമിത്തേരിയിൽ വച്ച് നടത്തപെടുന്നതാണ് (അഡ്രസ്സ് :Forest Hills Cemetery, 49-99, State Rte 2009, Huntingdon Valley, PA-19006).

മക്കൾ: മിനി, മീന, മനോജ്, മിൻസി.

മരുമക്കൾ: ജിജി (നൈനാൻ മത്തായി), രവി, രേണു (എല്ലാവരും യു.എസ്), പരേതനായ ഷില്ലർവൂൾ

വാർത്ത: ലൂക്കോസ് വൈദ്യൻ മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments