Sunday, December 22, 2024
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 | 2024 | ഏപ്രിൽ 10 |...

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 | 2024 | ഏപ്രിൽ 10 | ബുധൻ

മീന്‍ വിഭവങ്ങള്‍ നല്‍കുന്നത് കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.

കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടുന്നതിന് ഭക്ഷണത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. പ്രോട്ടീന്‍ അടങ്ങിയതും പോഷകഗുണമുള്ള ഭക്ഷണങ്ങളുമാണ് കുട്ടികള്‍ക്ക് കൂടുതലും നല്‍കേണ്ടത്. കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായകമായ ഭക്ഷണങ്ങളിലൊന്നാണ് മീന്‍. നല്ല ഉറക്കം കുട്ടികളില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ഉറക്കക്കുറവ് കുട്ടികളില്‍ ദേഷ്യം, സങ്കടം, അസ്വസ്ഥത എന്നിവയുണ്ടാക്കാമെന്നും പഠനത്തില്‍ പറയുന്നു. ഫാറ്റി ആസിഡ് ശരീരത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍സിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നും അത് കുട്ടികളില്‍ നല്ല ഉറക്കത്തിന് സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ആഴ്ച്ചയില്‍ ഒരു ദിവസം മീന്‍ കഴിച്ചിരുന്ന കുട്ടികളെയും രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ മാത്രം മീന്‍ കഴിച്ചിരുന്ന കുട്ടികളിലുമാണ് യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ഗവേഷകര്‍പഠനം നടത്തിയത്. അതില്‍ ആഴ്ച്ചയില്‍ ഒരു ദിവസം മീന്‍ കഴിച്ചിരുന്ന കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടുന്നുണ്ടെന്നും ഐ ക്യൂ ടെസ്റ്റില്‍ ഈ കുട്ടികള്‍ ഏറെ മുന്നിലാണെന്നും പഠനത്തില്‍ തെളിഞ്ഞു.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കുട്ടികള്‍ക്ക് ധാരാളം നല്‍കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments