ഷഹബാസ് ഷെരീഫ് വീണ്ടും പാകിസ്ഥാൻ പ്രധാനമന്ത്രി. രണ്ടാം തവണയും പാകിസ്ഥാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഷഹബാസ് ഷെരീഫ്. ദേശീയ അസംബ്ലിയാണ് പിഎംഎൽ നേതാവായ ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ ഷഹബാസ് ഷെരീഫ് 201 വോട്ടുകൾ നേടി. എതിർ സ്ഥാനാർഥിയായ പിടിഐയിലെ ഒമർ അയൂബ് ഖാന് 92 വോട്ട് ലഭിച്ചു.
ഏകദേശം ഒരു മാസത്തോളമായി നിലനിൽക്കുന്ന അനിശ്ചിതത്വത്തിനൊടുവിലാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. ആറോളം കക്ഷികളുടെ പിന്തുണ ഷഹബാസിനുണ്ടായിരുന്നു. പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ കൂടിയാണ് ഷഹബാസ്.