Wednesday, December 25, 2024
Homeലോകവാർത്തആരോൺ ബുഷ്‌നെല്‍ ഒറ്റയ്ക്കല്ല ; യൂണിഫോമിന്‌ തീയിട്ട്‌ മുൻ യുഎസ്‌ സൈനികർ.

ആരോൺ ബുഷ്‌നെല്‍ ഒറ്റയ്ക്കല്ല ; യൂണിഫോമിന്‌ തീയിട്ട്‌ മുൻ യുഎസ്‌ സൈനികർ.

വാഷിങ്‌ടൺ: ഇസ്രയേൽ പലസ്‌തീൻകാരെ വംശഹത്യ നടത്തുന്നതിൽ പ്രതിഷേധിച്ച്‌ സ്വയം തീകൊളുത്തി മരിച്ച അമേരിക്കൻ വ്യോമസേനാംഗം ആരോൺ ബുഷ്‌നെലിന്‌ ഐക്യദാർഢ്യവുമായി മുൻ സൈനികർ. പോർട്‌ലാൻഡിൽ ഒത്തുചേർന്ന സൈനികർ ഔദ്യോഗിക യൂണിഫോം കത്തിച്ചു. ആരോൺ ബുഷ്‌നെൽ ഒറ്റയ്‌ക്കല്ലെന്ന്‌ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

ലൊസ്‌ ആഞ്ചലസിലെ ഇസ്രയേൽ കോൺസുലേറ്റിന്‌ പുറത്തും പ്രതിഷേധം നടന്നു.​ഗാസയില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിനൊപ്പം നില്‍ക്കുന്ന അമേരിക്കന്‍ നേതൃത്വത്തിന്റെ നിലപാടിനെതിരെ രാജ്യത്തെ കനത്ത അതൃപ്തി പടരുന്നുണ്ട്. 25നാണ്‌ ഇസ്രയേൽ എംബസിയുടെ മുന്നിൽ ബുഷ്‌നെൽ സ്വയം തീകൊളുത്തിയത്‌. പലസ്‌തീനെ സ്വതന്ത്രമാക്കൂ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു ആത്മഹത്യ.

RELATED ARTICLES

Most Popular

Recent Comments