Wednesday, December 25, 2024
Homeലോകവാർത്തസ്ക്രീൻഷോട്ടെടുക്കേണ്ട..! വാട്സാപ് ചാറ്റ് പിഡിഎഫ് ആയി സേവ് ചെയ്യാം.

സ്ക്രീൻഷോട്ടെടുക്കേണ്ട..! വാട്സാപ് ചാറ്റ് പിഡിഎഫ് ആയി സേവ് ചെയ്യാം.

വാട്സാപ് ചാറ്റുകൾ വളരെ എളുപ്പത്തില്‍ ആന്‍ഡ്രോയിഡിൽ പിഡിഎഫ് അല്ലെങ്കിൽ ടെക്സ്റ്റ് ഫയലുകളായും ഐഒഎസിൽ സിപ്പ് ഫയലുകളായും സൂക്ഷിക്കാൻ കഴിയും.

സാധാരണ ചാറ്റുകളും മീഡിയയും ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ ബാക്അപ് ചെയ്യാൻ വാട്സാപിൽ സാധിക്കും. ഇത് കൂടാതെയുള്ള ഒരു സംവിധാനമാണ് വാട്സാപ് സംഭാഷണങ്ങൾ പിഡിഎഫ് ഫയലുകളിലേക്ക് എക്സ്പോർട് ചെയ്യാനുള്ള സംവിധാനം.

വ്യത്യസ്ത ഉപകരണങ്ങളിൽ ഈ സംഭാഷണം കാണാനോ അല്ലെങ്കിൽ പ്രിന്റ് എടുക്കാനോ സാധിക്കും എന്നതാണ് പ്രത്യേകത. ആൻഡ്രോയിഡിൽ, എക്‌സ്‌പോർട് ചെയ്‌ത ഡേറ്റയിൽ സന്ദേശങ്ങളും മീഡിയയും മാത്രമേ ഉൾപ്പെടുന്നുള്ളൂ, അതേസമയം അത് കോൾ ലോഗുകളോ സ്റ്റാറ്റസ് അപ്‌ഡേറ്റുകളോ കാണിക്കുകയില്ല.

ആൻഡ്രോയിഡിൽ
∙വാട്സാപിലെ ഏതെങ്കിലും ചാറ്റ് തുറന്ന് ത്രീഡോട് മെനുവിൽ ടാപ് ചെയ്യുക.

ക്രമീകരണങ്ങൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙ചാറ്റുകൾ ഓപ്ഷനിൽ ടാപ് ചെയ്യുക.

∙ചാറ്റ് ഹിസ്റ്ററി ഓപ്ഷനിലേക്ക് നാവിഗേറ്റ് ചെയ്ത ശേഷം ടാപ് ചെയ്യുക.

∙എക്സ്പോർട് എന്ന ഓപ്ഷനിൽ ടാപ് ചെയ്ത് സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സംഭാഷണം തിരഞ്ഞെടുക്കുക.
∙എക്സ്പോർട് ചെയ്ത ചാറ്റുകൾ ടെക്സ്റ്റ് ഫയൽ ആയി ലഭിക്കും.

∙ഓപ്പൺ ചെയ്യുന്ന ഇൻ ബിൽറ്റ് സോഫ്റ്റ്​വെയറിൽ പിഡിഎഫ് ആയി സേവ് ചെയ്യാനുള്ള സംവിധാനവും ലഭിക്കും.

ഐഒഎസിൽ
വാട്സാപിലെ ഏതെങ്കിലും ചാറ്റ് തുറന്ന് ത്രീഡോട് മെനുവിൽ ടാപ് ചെയ്യുക.

∙ക്രമീകരണങ്ങൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙ചാറ്റുകൾ ഓപ്ഷനിൽ ടാപ് ചെയ്യുക.

∙ചാറ്റ് ഹിസ്റ്ററി ഓപ്ഷനിലേക്ക് നാവിഗേറ്റ് ചെയ്ത ശേഷം ടാപ് ചെയ്യുക.

∙എക്സ്പോര്‍ട് എന്നതിന് പകരം ഇമെയിലിൽ ഷെയർ ചെയ്തു എടുക്കുക. സെൻഡ് ടു യുവർ സെൽഫ് ഉപയോഗിക്കാം.

∙സേവ് ചെയ്ത് ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ പിഡിഎഫ് ആയി മാറ്റാം.

RELATED ARTICLES

Most Popular

Recent Comments